Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.എൽ.എയും നഗരസഭയും...

എം.എൽ.എയും നഗരസഭയും കൈകോർക്കും; തത്ത‍യിൽ കോളനിക്ക് പ്രത്യേക കുടിവെള്ള പദ്ധതി

text_fields
bookmark_border
മലപ്പുറം: കണ്ണത്തുപാറ തത്തയിൽ കോളനിക്കാർ അനുഭവിക്കുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ എം.എൽ.എയും നഗരസഭയും സംയുക്തമായി പദ്ധതി കൊണ്ടുവരുന്നു. കോളനിയിൽത്തന്നെ ടാങ്ക് സ്ഥാപിച്ച് പ്രത്യേക കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് പി. ഉബൈദുല്ല എം.എൽ.എ അറിയിച്ചു. ഇതിനായി എം.എൽ.എയുടെ മണ്ഡലം ആസ്തിവികസന ഫണ്ടിൽനിന്ന് പത്തും നഗരസഭ അഞ്ചും ലക്ഷം രൂപ അനുവദിക്കും. കടലുണ്ടിപ്പുഴയോരത്ത് പാലക്കണ്ണിലാണ് കിണർ കുഴിക്കുക. കോളനിയിൽ സ്ഥാപിക്കുന്ന ടാങ്കിലേക്ക് ഇവിടെനിന്ന് വെള്ളം അടിച്ചുകയറ്റും. കോളനി ഉയരത്തിലായതിനാലാണ് വാട്ടർ അതോറിറ്റി പൈപ്പ് ലൈനിലൂടെ പലപ്പോഴും ജലവിതരണം മുടങ്ങുന്നത്. സ്വന്തം നിലക്ക് പദ്ധതി ആരംഭിച്ച് ഇവിടെത്തന്നെ ടാങ്ക് സ്ഥാപിക്കുന്നതോടെ പ്രശ്നത്തിന് പരിഹാരമാവും. കിണറും ടാങ്കുമാണ് 2018-19 സാമ്പത്തിക വർഷത്തെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമിക്കുക. പൈപ്പ് ലൈൻ സ്ഥാപിക്കാൻ നഗരസഭ 2017-18 വാർഷിക പദ്ധതിയിൽ നിന്ന് അഞ്ച് ലക്ഷം വകയിരുത്തും. 20ഓളം കുടുംബങ്ങളുള്ള തത്തയിൽ കോളനിയിൽ മൂന്ന് മാസമായി ഭാഗിക ജലവിതരണമേയുള്ളൂ. പത്ത് ദിവസമായി പല വീടുകളിലും തീരെ വെള്ളം കിട്ടാത്ത പ്രശ്നവുമുണ്ട്. പുതിയ പദ്ധതിയിൽ വാട്ടർ അതോറിറ്റിക്ക് പങ്കുണ്ടാവില്ല. ഗുണഭോക്തൃ സമിതിക്കായിരിക്കും നിയന്ത്രണം. വെള്ളിയാഴ്ച സ്ഥലം സന്ദർശിച്ച എം.എൽ.എ ഏപ്രിലിൽത്തന്നെ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് പ്രദേശത്തുകാർക്ക് ഉറപ്പുനൽകി. മുസ്ലിം ലീഗ് നഗരസഭ കക്ഷി നേതാവ് ഹാരിസ് ആമിയൻ, മുൻസ്ഥിരം സമിതി അധ്യക്ഷൻ പി.കെ. സക്കീർ ഹുസൈൻ എന്നിവർ അനുഗമിച്ചു. mpmrs1 mla മലപ്പുറം കണ്ണത്തുപാറ തത്തയിൽ കോളനി സന്ദർശിച്ച പി. ഉബൈദുല്ല എം.എൽ.എയോട് വീട്ടമ്മമാർ കുടിവെള്ളമില്ലാത്ത പരാതി പറയുന്നു mpmrs1 paper cutting
Show Full Article
TAGS:LOCAL NEWS 
Next Story