Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗൾഫിൽ മരിച്ച...

ഗൾഫിൽ മരിച്ച യുവാവി‍െൻറ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

text_fields
bookmark_border
പത്തിരിപ്പാല: സൗദി അറേബ്യയിലെ ദമ്മാം സിയാത്തിൽ കുഴഞ്ഞുവീണ് മരിച്ച മണ്ണൂർ പൊട്ടംപുലാക്കൽ സ്വദേശി സുലൈമാ‍​െൻറ (54) മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. വൻ ജനാവലിയുടെ അകമ്പടിയോടെയാണ് ശനിയാഴ്ച വൈകീട്ട് മൂന്നിന് മണ്ണൂർ തെരുവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കം നടന്നത്. പ്രവാസി സംഘം മണ്ണൂർ പഞ്ചായത്ത് കമ്മിറ്റിക്കുവേണ്ടി ബഷീർ റീത്ത് സമർപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കൃഷ്ണദാസ്, മണ്ണൂർ പഞ്ചായത്ത് പ്രസിഡൻറ് ഒ.വി. സ്വാമിനാഥൻ, ലോക്കൽ സെക്രട്ടറി ടി.ആർ. ശശി, മധുസൂദനനുണ്ണി, യൂത്ത് കോൺഗ്രസ് ജില്ല ഉപാധ്യക്ഷൻ എ. ഷെഫീഖ്, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡൻറ് വി.എം. അൻവർ സാദിഖ്, സി.പി.ഐ ലോക്കൽ സെക്രട്ടറി തങ്കപ്പൻ, പ്രവാസി സംഘം ഏരിയ സെക്രട്ടറി അഷറഫ്, മണ്ണൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, അധ്യാപകർ, പ്രവാസി സുഹൃത്തുക്കൾ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കൊച്ചി എയർപോർട്ടിൽ എത്തിയ മൃതദേഹം ഉച്ചക്ക് ഒന്നരയോടെ മണ്ണൂരിലെ വീട്ടുവളപ്പിൽ എത്തിച്ചു. കുടുംബെത്ത മാത്രം കാണിച്ച മൃതദേഹം പിന്നീട് പള്ളി മദ്റസ ഹാളിൽ പൊതുദർശനത്തിന് വെക്കുകയായിരുന്നു. മൂന്നാഴ്ച മുമ്പാണ് മണ്ണൂർ പൊട്ടംപുലാക്കൽ സ്വദേശി സുലൈമാൻ ദമ്മാമിലെ സിയാത്തിൽ കുഴഞ്ഞുവീണ് മരിച്ചത്. സിയാത്തിൽ ഡ്രൈവറായിരുന്നു മരിച്ച സുലൈമാൻ.
Show Full Article
TAGS:LOCAL NEWS 
Next Story