Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightp1 story...

p1 story bakki....കുട്ടിയെ ​പുലി കൊന്ന സംഭവം: വാ​ൽ​പാ​റ​യി​ൽ ഹ​ര്‍ത്താ​ല്‍ ആ​ച​രി​ച്ചു

text_fields
bookmark_border
അതിരപ്പിള്ളി: വാല്‍പാറയില്‍ കഴിഞ്ഞ ദിവസം നാലു വയസ്സുകാരനെ പുലി കടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് വാൽപാറയിൽ വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിച്ചു. ഹര്‍ത്താലിൽ വാല്‍പാറയിലെ തോട്ടം േമഖല പാടെ സ്തംഭിച്ചു. ബസുകളും സ്വകാര്യ വാഹനങ്ങളും ഓടിയില്ല. തൊഴിലാളികള്‍ പണിക്കുമിറങ്ങിയില്ല. കടകമ്പോളങ്ങള്‍ അടച്ചിട്ട് വ്യാപാരികളും വന്യമൃഗശല്യത്തിനെതിരെ പ്രതിഷേധിച്ചു. ഡി.എം.കെ, ദിനകരന്‍പാര്‍ട്ടി, വ്യാപാരി ഏകോപന സമിതി തുടങ്ങിയ സംഘടനകൾ ഹര്‍ത്താലിനെ പിന്തുണച്ചു. കുട്ടിയെ പുലി ആക്രമിച്ച് കൊന്നത് തോട്ടം മേഖലയില്‍ വലിയ ഭീതി പടര്‍ത്തിയിട്ടുണ്ട്. തേയിലത്തോട്ടത്തിനുള്ളിലെ ക്വാര്‍ട്ടേഴ്സി​െൻറ അടുക്കള ഭാഗത്ത് കുളി കഴിഞ്ഞ് നിന്ന കുട്ടിയെ പുലി കഴുത്തില്‍ കടിച്ചെടുത്ത് കാട്ടിലേക്ക് ഒാടി മറയുകയായിരുന്നു. നാട്ടുകാരും തോട്ടം തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി എട്ടോടെയാണ് തേയിലച്ചെടികള്‍ക്കിടയില്‍നിന്ന് തലയും ഉടലും വേര്‍പ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഇതോടെ പ്രദേശം കടുത്ത പ്രതിഷേധത്തിലേക്ക് തിരിയുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും വനപാലകരും തഹസില്‍ദാറും മറ്റും എത്തിയെങ്കിലും മൃതദേഹം സംഭവ സ്ഥലത്തു നിന്ന് നീക്കാൻ കുറേ നേരത്തേക്ക് ജനങ്ങള്‍ അനുവദിച്ചില്ല. സംഘര്‍ഷാവസ്ഥക്ക് അയവു വന്ന ശേഷമാണ് മൃതദേഹം വാല്‍പാറ ഗവ. ആശുപത്രിയിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച വീണ്ടും പ്രതിഷേധം ശക്തമാവുകയും മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത വാല്‍പാറ ഗവ. ആശുപത്രിക്ക് മുന്നില്‍ ജനങ്ങള്‍ തടിച്ചു കൂടുകയുമായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story