Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാതിരാ കാമ്പസിൽ...

പാതിരാ കാമ്പസിൽ ആവേശമായി അരുന്ധതി

text_fields
bookmark_border
((((((((((((((((note: 'പാതിരാത്രി അരുന്ധതിയെത്തി; ചൂടുള്ള സംവാദവേദിയായി ഇർശാദിയ കാമ്പസ്'എന്ന തലക്കെട്ടിൽ നേരത്തെ അയച്ച വാർത്ത ഉപയോഗിച്ചവർക്ക് പകരം ഇത് ഉപയോഗിക്കാം)))))))))))) ഫറോക്ക്: രാത്രി പത്തു മണിയായിക്കാണും, അരുന്ധതിയുടെ ഫോൺകാൾ വരുേമ്പാൾ. ''ഇൗ പാതിരാത്രി നിങ്ങളുടെ കാമ്പസിലേക്ക് ഞാൻ വന്നാൽ ബുദ്ധിമുട്ടാകുമോ...?''അങ്ങനെയൊരു വിളിക്ക് കാത്തിരിക്കുകയായിരുന്നു ഇർശാദിയ കോളജിലെ വിദ്യാർഥികൾ. പിന്നെ ധിറുതിയിൽ കാമ്പസ് പിടഞ്ഞുണർന്നു. രാത്രി പത്തരയോടെ ഗേറ്റ് കടന്ന് 'കൊച്ചു കാര്യങ്ങളുടെ തമ്പുരാട്ടി'കടന്നുവന്നു. പിന്നെ ചർച്ചയും സംവാദവും കളിയും ചിരിയുമായി അരുന്ധതി റോയി എന്ന വിശ്വസാഹിത്യകാരി ഫറോക്ക് ഇർശാദിയ കോളജിലെ വിദ്യാർഥികൾക്കൊപ്പമായി. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സാഹിത്യോത്സവത്തിൽ പങ്കെടുക്കാനെത്തിയ അരുന്ധതിയെ തങ്ങളുടെ കാമ്പസ് സന്ദർശിക്കാൻ ഇർശാദിയയിലെ വിദ്യാർഥികൾ ക്ഷണിച്ചിരുന്നു. തിരക്കിൽ ക്ഷണം സ്വീകരിക്കുമെന്ന് കരുതിയതല്ല. പക്ഷേ, രാത്രി പത്തുമണിക്ക് കോളജ് യൂനിയൻ ഭാരവാഹികളെ അമ്പരപ്പിച്ച് അരുന്ധതിയുടെ ഫോൺ വന്നു. ഡൽഹി ഐ.ഐ.ടിയിലെ അസി. പ്രഫസർ ദിവ ദ്വിവേദിക്കൊപ്പം കാമ്പസിലെത്തിയ അരുന്ധതിയെ വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ച് സ്വീകരിച്ചു. രാത്രിയെ വകവെക്കാതെ പെൺകുട്ടികൾ ഉൾപ്പെടെ അഞ്ഞൂറോളം വിദ്യാർഥികൾ അരുന്ധതി പറയുന്നത് കേൾക്കാനെത്തി. 'മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്'എന്ന പുതിയ നോവലിനെക്കുറിച്ച് സംസാരിച്ചാണ് അവർ പ്രഭാഷണം തുടങ്ങിയത്. പുസ്തകം ഉയർത്തുന്ന രാഷ്ട്രീയത്തെയും സൂചകങ്ങളെയും അവർ വാക്കുകളിൽ വരച്ചിട്ടു. ഡൽഹി ജെ.എൻ.യു കാമ്പസിൽ ദാബകൾ കേന്ദ്രീകരിച്ച് പാതിരാവിൽ സജീവമാവാറുള്ള സംവാദസദസ്സുകൾ ഏറെ കണ്ടുപരിചയിച്ച അരുന്ധതി റോയിക്ക് കേരളത്തിലെ ഇൗ പാതിരാ കാമ്പസ് പുതുമയായി. അവരത് തുറന്നുപറയുകയും ചെയ്തു. വിയോജിക്കുന്നവരെ റദ്ദ് ചെയ്യുന്ന ജനാധിപത്യ കൈയേറ്റങ്ങൾക്കെതിരെ അവർ തുറന്നടിച്ചു. വൈവിധ്യം നിലനിൽക്കാതെ ജനാധിപത്യം സാധ്യമല്ല. ആദിവാസിക്കും ദലിതനും ന്യൂനപക്ഷങ്ങൾക്കും അവരുടെയും സമൂഹമാണെന്ന് ബോധ്യമാകണം. അവരുടെ സാഹചര്യങ്ങൾ മുൻനിർത്തിയുള്ള പ്രതിരോധങ്ങൾക്ക് ഇടം ലഭിക്കണം. ജാതിപ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ വിവേചന രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നത് അപൂർണമാണെന്നും അരുന്ധതി പറഞ്ഞു. വിദ്യാർഥികൾക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാനും ഒപ്പിട്ട പുസ്തകം കൈമാറാനും അരുന്ധതി മറന്നില്ല. രാത്രി 12 മണി വരെ അരുന്ധതി കാമ്പസിൽ ചെലവഴിച്ചു. ഇർശാദിയ കോളജ് പ്രിൻസിപ്പൽ ഡോ. ആർ. യൂസുഫ് ഉപഹാരം നൽകി. മാധ്യമം എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹീം, ഐ.ഇ.എം ജനറൽ സെക്രട്ടറി വി. ഹാഷിം, നെസ്റ്റ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ എ.കെ. ഹാരിസ്, ഇർശാദിയ കോളജ് സ്റ്റുഡൻറ്സ് ഡീൻ പി.ബി.എം. ഫർമീസ്, അക്കാദമിക് ഡീൻ ജുനൈദ് ചൊനോര, ഹന അശ്റഫ് എന്നിവർ സംബന്ധിച്ചു. സന സൈനുദ്ദീൻ സ്വാഗതവും മുഹമ്മദ് സഫ്വാൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story