Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെറുപ്പി​െൻറ...

വെറുപ്പി​െൻറ വ്യാപാരവത്​കരണം എഴുത്തുകൊണ്ട് പ്രതിരോധിക്കണം ^ടി.ഡി. രാമകൃഷ്ണൻ

text_fields
bookmark_border
വെറുപ്പി​െൻറ വ്യാപാരവത്കരണം എഴുത്തുകൊണ്ട് പ്രതിരോധിക്കണം -ടി.ഡി. രാമകൃഷ്ണൻ മഞ്ചേരി: വെറുപ്പ് വ്യാപാരവത്കരിക്കുന്നത് വർധിച്ചുവരികയാണെന്ന് എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ. മഞ്ചേരിയിൽ കേരള ആർട്സ് ആൻഡ് ലിറ്ററേച്ചർ അക്കാദമിയുടെ (കല) ത്രിദിന സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെറുപ്പും ഹിംസും ഭരണകൂടം പ്രതിരോധിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കാതെ ആവുംവിധം പ്രതിരോധം തീർക്കേണ്ട കാലമാണിത്. തീവ്ര വലതുപക്ഷത്തേക്ക് ലോകരാജ്യങ്ങൾ ചരിയുന്നതാണ് പുതിയ കാഴ്ച. ഹിംസയെ ഇത്രകണ്ട് വിറ്റഴിക്കുന്നത് ആശങ്കയും അതിശയവുമുണ്ടാക്കുന്നു. ഹിംസയെ ചെറുക്കുന്നവരാണ് മുഴുവൻ കലാകാരന്മാരുമെന്ന് അഭിപ്രായമില്ല. ഹിംസയോട് സന്ധിയാവുന്ന കലാകാരൻ ആ പേരിന് അർഹനല്ല. എഴുത്തുകൊണ്ട് എതിർപ്പുയർത്താൻ തുടരെ ശ്രമങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യക്യാമ്പ് ഡയറക്ടർ വിജു നായരങ്ങാടി അധ്യക്ഷത വഹിച്ചു. മഞ്ചേരി എഫ്.എം നിലയം ഡയറക്ടർ ഡി. പ്രദീപ് കുമാർ, നഗരസഭ ഉപാധ്യക്ഷൻ വി.പി. ഫിറോസ്, അജയ്സാഗ തുടങ്ങിയവർ പങ്കെടുത്തു. സാംസ്കാരികോത്സവം ഡയറക്ടർ അഡ്വ. ടി.പി. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. മൂന്നുദിവസം നീളുന്ന സാംസ്കാരികോത്സവത്തിൽ 200ഓളം എഴുത്തുകാരും ചിത്രകാരന്മാരും പങ്കെടുക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story