Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസര്‍ട്ടിഫിക്കറ്റ്...

സര്‍ട്ടിഫിക്കറ്റ് വിതരണം ഇന്ന്

text_fields
bookmark_border
വണ്ടൂർ: ജൂനിയര്‍ ചേംബര്‍ ഇൻറര്‍നാഷനല്‍ ദേശീയതലത്തില്‍ നടത്തിയ എച്ച്.ജി.എഫ് സ്‌കോളര്‍ഷിപ് പരീക്ഷയില്‍ വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ശനിയാഴ്ച വണ്ടൂരില്‍ നടക്കും. ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന പരിപാടി എ.പി. അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വണ്ടൂര്‍ ചാപ്റ്ററിനു കീഴില്‍ നടന്ന പരീക്ഷയില്‍ വി.എം.സി ഗവ. സ്‌കൂളിലെ 20 വിദ്യാര്‍ഥികളാണ് വിജയികളായത്. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായാണ് പൊതുവിജ്ഞാനം ഉള്‍പ്പെടുത്തിയുള്ള പരീക്ഷകള്‍ നടത്തിയത്. ഇതോടൊപ്പം യുവജന ശാക്തീകരണത്തിനായി വിവിധ പരിപാടികള്‍ സ്‌കൂളുകളിലും കോളജുകളിലും ക്ലബുകളുമായി സഹകരിച്ചും നടത്തുന്നുണ്ടെന്നും അന്തര്‍ദേശീയതലത്തില്‍ പ്രശസ്തരായ െട്രയിനര്‍മാരുടെ ക്ലാസുകള്‍ സൗജന്യമായി ലഭ്യമാക്കുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ചാപ്റ്റര്‍ പ്രസിഡൻറ് കെ.ടി. സജി, മുന്‍ പ്രസിഡൻറ് പി.കെ. റസാഖ്, സെക്രട്ടറി ഉല്‍പ്പില ഫൈസല്‍, പി. സക്കീര്‍ ഹുസൈന്‍, കെ. മുജീബ് റഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story