Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയു.പി, ബിഹാർ...

യു.പി, ബിഹാർ ഉപതെരഞ്ഞെടുപ്പ്​ മാർച്ച്​ 11ന്​

text_fields
bookmark_border
ഗോരഖ്പുർ, ഫുൽപർ, അരാറിയ ലോക്സഭ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗോരഖ്പുർ, ഫുൽപർ, ബിഹാറിലെ അരാറിയ ലോക്സഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് മാർച്ച് 11ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. മാർച്ച് 14നാണ് ഫലപ്രഖ്യാപനം. ഗോരഖ്പുരിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഫുൽപറിൽ ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയും രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. അരാറിയയിൽ രാഷ്ട്രീയ ജനതാദൾ എം.പി മുഹമ്മദ് തസ്ലിമുദ്ദീ​െൻറ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ്. യു.പി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് യോഗി ആദിത്യനാഥും മൗര്യയും കഴിഞ്ഞ സെപ്റ്റംബറിൽ എം.പി സ്ഥാനം രാജിവെച്ചത്. രാജ്യസഭ എം.പി സ്ഥാനമൊഴിഞ്ഞ ബി.എസ്.പി നേതാവ് മായാവതി ഫുൽപറിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഒൗദ്യോഗികമായി പാർട്ടി പ്രതികരിച്ചിട്ടില്ല. ഉത്തർപ്രദേശിലെ ഉപതെരഞ്ഞെടുപ്പ് യോഗി ആദിത്യനാഥി​െൻറ ഭരണത്തി​െൻറ വിലയിരുത്തലും കൂടിയായിരിക്കും. ബി.ജെ.പിയുമായി കൂട്ടുകൂടിയശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിനും ഉപതെരഞ്ഞെടുപ്പ് നിർണായകമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story