Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാനവികത...

മാനവികത മുഖ്യവിഷയമാക്കി സാംസ്കാരികോത്സവത്തിന് തുടക്കം

text_fields
bookmark_border
അമ്പതോളം ചിത്രകാരന്മാർ ഇന്ന് നിറങ്ങളിൽ ബഹുസ്വരതയെ അടയാളപ്പെടുത്തും മഞ്ചേരി: മനുഷ്യനെ മനുഷ്യനായി കാണുന്ന ചിന്തയും ഇടപെടലുകളും തല്ലിക്കെടുത്തുന്നതിനെതിരെ അക്ഷരങ്ങൾ കൊണ്ട് മതിലു തീർക്കണമെന്ന് സന്ദേശമുയർത്തി, മഞ്ചേരിയിൽ കേരള ആർട്സ് ആൻഡ് ലിറ്ററേച്ചർ അക്കാദമിയുടെ (കല) ആഭിമുഖ്യത്തിൽ സാംസ്കാരികമേള മഞ്ചേരി ചുള്ളക്കാട് സ്കൂൾ മൈതാനത്ത് തുടങ്ങി. ശനിയും ഞായറും സ്കൂൾ അങ്കണത്തിലെ വിവിധ വേദികളിൽ അനുബന്ധ പരിപാടികൾ നടക്കും. വർത്തമാനകാല ഇന്ത്യൻ സാഹചര്യങ്ങളിൽ ജാതിയും വർണവും തീർത്ത അതിർവരമ്പുകളെ എഴുത്തി‍​െൻറയും വരയുടെയും ഇടപെടലുകൊണ്ട് പ്രതിരോധിക്കാനുള്ള സന്ദേശമാണ് മൂന്നു ദിവസത്തെ പരിപാടികളുടെ പ്രത്യേകത. സാഹിത്യം, ചിത്രകല, സംഗീതം, പുസ്തകം എന്നീ മേഖലകളെ ഉൾപ്പെടുത്തി കേരളത്തിനകത്തെ എഴുത്തുകാരെയും ചിത്രകാരന്മാരെയും ഉൾപ്പെടുത്തിയാണ് മേള. വെള്ളിയാഴ്ച സാഹിത്യോത്സവം ഉദ്ഘാടനത്തിന് ശേഷം സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പാർഥസാരഥിയുടെ 'ഊണിന് നാലണ' നാടകവും, 8.30ന് ഇർഫാൻ എരൂത്തും സംഘവും അവതരിപ്പിച്ച 'ഖവ്വാലി'യും അരങ്ങേറി. വിവിധ മേഖലകളിൽനിന്ന് എത്തിയ എഴുത്തുകാരുടെ പരിചയപ്പെടൽ രാത്രി വൈകി നടന്നു. എഴുത്തുകാരായ ഉദയശങ്കർ, റഹ്മാൻ കിടങ്ങയം ക്യാമ്പ് ഡയറക്ടർ വിജു നായരങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി. ശനിയാഴ്ച അമ്പതോളം ചിത്രകാരന്മാർ ചിത്രമെഴുത്ത് നടത്തും. വരകളിൽ നിറങ്ങൾ ചാലിച്ച് ചിത്രകാരന്മാർ രാജ്യത്തി‍​െൻറ ബഹുസ്വരതയെ അടയാളപ്പെടുത്തും. കവിയരങ്ങിൽ 30ഒാളം കവികൾ കവിത ചൊല്ലും. യുവ എഴുത്തുകാർ വായനക്കാരുമായി സംവദിക്കും. പത്തിന് വൈകീട്ട് ആറിന് റഫീഖ് അഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ അക്ഷരംകൊണ്ടും വാക്കുകൊണ്ടും ബഹുസ്വരതയിലേക്ക് വിഷയത്തിൽ സംസാരിക്കും. സുരേഷ് തിരുവാലിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടും അരങ്ങേറും. 11ന് രാവിലെ പത്തിന് ട്രാൻസ്ജൻഡേഴ്സ് ആക്ടിവിസ്റ്റ് കൽക്കി സുബ്രഹ്മണ്യൻ പങ്കെടുക്കുന്ന ചർച്ച മൂന്നാം കാഴ്ച അരങ്ങേറും. മഞ്ചേരി ചുള്ളക്കാട് സ്കൂൾ വളപ്പിൽ വിവിധ വേദികളൊരുക്കിയാണ് സാഹിത്യോത്സവം.
Show Full Article
TAGS:LOCAL NEWS 
Next Story