Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെറമംഗലത്ത് കടയിൽ

ചെറമംഗലത്ത് കടയിൽ മോഷണം

text_fields
bookmark_border
പരപ്പനങ്ങാടി: സ്റ്റേഷനറി കടയിൽ അർധരാത്രിയിൽ മോഷണം. പണവും സാധനങ്ങളും കവർന്നു. ചിറമംഗലം റെയിൽവേ ഗേറ്റിനടുത്തെ കളത്തിങ്ങൽ അബൂബക്കറി​െൻറ കടയിലാണ് മോഷണം നടന്നത്. എട്ടായിരത്തോളം രൂപയുടെ സിഗരറ്റുകളും ഏഴായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അബൂബക്കർ പറഞ്ഞു. കടകളിലെ മറ്റു സാധനങ്ങളെല്ലാം വലിച്ചിഴച്ച നിലയിലാണ്. വെള്ളിയാഴ്ച രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് കടയുടെ പലക കമ്പിപ്പാര ഉപയോഗിച്ച് തകർത്ത നിലയിൽ കണ്ടത്. പരപ്പനങ്ങാടി പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അന്വേഷണമാരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story