Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്ഷയരോഗ നിർമാർജനം:...

ക്ഷയരോഗ നിർമാർജനം: ജില്ലയിൽ സമഗ്ര സർവേ തുടങ്ങി

text_fields
bookmark_border
മലപ്പുറം: ക്ഷയരോഗ (ടി.ബി) നിർമാർജന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ സമഗ്ര സർവേക്ക് തുടക്കം. പരിപാടിയുടെ ജില്ലതല ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ജില്ല ടി.ബി ഒാഫിസർ ഡോ. ഹരിദാസനും സംഘവും തങ്ങളിൽനിന്ന് വിവരങ്ങളും ശേഖരിച്ചു. ക്ഷയരോഗ ലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സിക്കുകയും രോഗത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുകയുമാണ് സർവേ ലക്ഷ്യം. പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ, ആശ, അങ്കണവാടി പ്രവർത്തകർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും. ഞായറാഴ്ചയിലാകും സർവേ. രണ്ട് മാസത്തിനുള്ളിൽ ജില്ലയിൽ സർവേ പൂർത്തിയാക്കും. വിവരശേഖരണത്തിന് പ്രത്യേക ഫോം ആരോഗ്യവകുപ്പ് തയാറാക്കിയിട്ടുണ്ട്. സംസ്ഥാനതലത്തിൽ നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലും സർവേ. ക്ഷയരോഗം ഉള്ളവർക്കൊപ്പം കുടുംബങ്ങളിൽ രോഗ സാധ്യതയുള്ളവരുടെ വിവരങ്ങളും ശേഖരിക്കും. ഇത്തരക്കാരെ പ്രത്യേകം നിരീക്ഷിച്ച് മുൻകരുതൽ സ്വീകരിക്കും. ക്ഷയരോഗ ലക്ഷണങ്ങൾ ഉള്ളവരെ പരിേശാധന കേന്ദ്രങ്ങളിൽ എത്തിച്ച് ചികിത്സ ആരംഭിക്കും. 2000-2500നും ഇടയിൽ ക്ഷയരോഗികൾ വർഷവും ജില്ലയിലുണ്ട്. ഉദ്ഘാടന പരിപാടിയിൽ മലപ്പുറം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. കേശവൻ, ഡോ. അബ്ദുൽ ജലീൽ, ഡി.പി.എച്ച്.എൻ റജിേലഖ എന്നിവർ പെങ്കടുത്തു. imege: mplas TB photo: mplas tb ക്ഷയരോഗ നിർമാർജന പദ്ധതിയുടെ ഭാഗമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിൽനിന്ന് ജില്ല ടി.ബി ഒാഫിസർ ഡോ. ഹരിദാസനും സംഘവും വിവരങ്ങൾ ശേഖരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story