Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅമ്മയുടേയും മക​േൻറയും...

അമ്മയുടേയും മക​േൻറയും മരണം: അന്വേഷണത്തിൽ വ്യക്തതയാവശ്യപ്പെട്ട്​ നാട്ടുകാർ പരാതി നൽകി

text_fields
bookmark_border
അരീക്കോട്: അമ്മയും മകനും ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ നാട്ടുകാർ ജില്ല പൊലീസ് മേധാവിക്കും വനിത കമീഷനും പരാതി നൽകി. തൃക്കളയൂർ പുളിയംപറമ്പ് മേലേ വീട്ടിൽ ശശിയുടെ ഭാര്യ വിജയ (48) മകൻ വിജീഷ് കുമാർ (25) എന്നിവരുടെ മരണത്തിൽ കൂടുതൽ വ്യക്തതയുള്ള അന്വേഷണം ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ഡിസംബർ രണ്ടിന് രാത്രി വിജയയെ പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിജയ പൊള്ളലേറ്റതറിഞ്ഞ മകൻ വിജീഷ് കുമാറിനെ വീടിന് തൊട്ടടുത്ത മരത്തിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. വിജയയാവട്ടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സക്കിടെ മരണപ്പെടുകയും ചെയ്തു. പൊള്ളലേൽക്കുന്നതി​െൻറ തലേ ദിവസം വിജയയുടെ ദേഹത്ത് മുറിപ്പാടുകൾ കണ്ടെത്തിയതിനാൽ പാലിയേറ്റീവ് പ്രവർത്തകർ ചേർന്ന് ഡോക്ടറെ സമീപിച്ചിരുന്നു. മുറിവുകൾക്ക് കാരണം വിജയ വെളിപ്പെടുത്തിയിരുന്നില്ല. ഈ സംഭവങ്ങൾക്ക് ശേഷം മൂത്ത മകനെ അമിതമായി ഗുളിക കഴിച്ചതിന് അവശനിലയിൽ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇത്രയധികം സംഭവങ്ങൾ നടന്നിട്ടും കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story