Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗെയിൽ പൈപ്പ് ലൈൻ;...

ഗെയിൽ പൈപ്പ് ലൈൻ; ഏറ്റവും ഒടുവിൽ സ്ഥാപിക്കുക കീഴുപറമ്പിൽ

text_fields
bookmark_border
അരീക്കോട്: ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി ഏറ്റവും ഒടുവിൽ ജില്ലയിൽ നടക്കുക കീഴുപറമ്പ് പഞ്ചായത്തിലെന്ന് സൂചന. കൊച്ചി--മംഗലാപുരം റൂട്ടിൽ ജില്ലയിൽ ഏറ്റവും അറ്റത്തുള്ള പഞ്ചായത്താണ് കീഴുപറമ്പ് എന്നതാണ് ഇതിനു കാരണം. ജില്ലയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ ഗ്രാമപഞ്ചായത്തും ഏറ്റവും ജനസാന്ദ്രതയേറിയ ഗ്രാമപഞ്ചായത്തുമാണ് കീഴുപറമ്പ് എന്നതിനാലുണ്ടാവാനിടയുള്ള കടുത്ത എതിർപ്പുംകൂടി പരിഗണിച്ചാണ് കീഴുപറമ്പിലെ പൈപ്പിടൽ പ്രവൃത്തി ഏറ്റവും ഒടുവിലാക്കുന്നത്. കേവലം 14 ചതുരശ്ര കിലോമീറ്ററുള്ള കീഴുപറമ്പിലെ ജനസംഖ്യ 34000ത്തിന് മുകളിലാണ്. ഇത്രയും ജനസാന്ദ്രതയേറിയ പ്രദേശത്തുകൂടി പൈപ്പ് ലൈൻ കൊണ്ടുപോവുമ്പോൾ തങ്ങളുടെ വീടുകളടക്കം നഷ്ടപ്പെടുമെന്ന ഭീതിയിലാണ് പ്രദേശത്തുകാർ. ഒറ്റ വീടുപോലും പദ്ധതി പ്രവർത്തനത്തിൽ നഷ്ടപ്പെടുന്നില്ല എന്ന് ഗെയിൽ അധികൃതർ ആവർത്തിക്കുന്നുണ്ടെങ്കിലും അതെങ്ങനെ സാധ്യമാവും എന്നാണ് ഇരകളുടെ ചോദ്യം. ഗ്രാമപഞ്ചായത്തിനെ ഒമ്പത് കിലോമീറ്റർ ദൂരത്തിൽ നെടുകെ പിളർത്തി ഗെയിൽ പൈപ്പ് ലൈൻ കടന്നുപോകുമ്പോൾ വീടുകൾ നഷ്ടപ്പെടില്ല എന്ന ഗെയിൽ അധികൃതരുടെ വാദം യുക്തിരഹിതമാണെന്ന് കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് മെംബറും ഗെയിൽ വിക്ടിംസ് ഫോറം ജില്ല കമ്മിറ്റി അംഗവുമായ നജീബ് കാരങ്ങാടനും സമരസമിതി ചെയർമാൻ ഗഫൂർ കുറുമാടനും പറയുന്നു. ഒരുതരത്തിലുമുള്ള ഔദ്യോഗിക അറിയിപ്പും തങ്ങൾക്ക് കിട്ടിയിട്ടില്ലെന്ന് ഭൂമി നഷ്ടപ്പെടുന്ന ഇരകൾ ഒറ്റക്കെട്ടായി പറയുന്നു. 2009ൽ പ്രസിദ്ധീകരിച്ച ഗസറ്റ് വിജ്ഞാപനം അനുസരിച്ച് നോക്കിയാൽ 175 വീടുകളെങ്കിലും ഈ ഗ്രാമപഞ്ചായത്തിൽ നീക്കം ചെയ്യപ്പെടുകയോ വാസയോഗ്യമല്ലാതാവുകയോ ചെയ്യപ്പെടുമെന്നും നജീബ് കാരങ്ങാടൻ പറയുന്നു. ഗ്രാമപഞ്ചായത്ത് ഒാഫിസിലോ വില്ലേജ് ഒാഫിസിലോ ഗെയിൽ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരറിയിപ്പും ഇതുവരെ ലഭ്യമായിട്ടില്ല. പദ്ധതി ജനവാസ കേന്ദ്രങ്ങളിൽനിന്ന് ഒഴിവാക്കണമെന്ന് മൂന്നുതവണ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി സർക്കാറിൽ സമർപ്പിച്ചെങ്കിലും ഒരു മറുപടിയും വന്നില്ല. ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, ഒമ്പത്, പത്ത് വാർഡുകളിലാണ് പൈപ്പ് ലൈൻ കടന്നുപോവുന്നത്. ഇതിൽ മൂന്നാം വാർഡ് തൃക്കളയൂർ, ഒമ്പതാം വാർഡ് കുനിയിൽ വാദിനൂർ എന്നിവിടങ്ങളിലെ ജനങ്ങൾക്കാണ് ഏറ്റവും നഷ്ടം നേരിടേണ്ടി വരുന്നത്. അക്കരപ്പറമ്പ് പട്ടികജാതി കോളനിക്കാരുടെ ശ്മശാനം, മൂന്നാം വാർഡ് പുളിയംപറമ്പിലെ നാല് സ​െൻറ് കോളനി, നടുവത്തേടത്ത് ഇല്ലത്തി​െൻറ മുൻവശം, വാദിനൂർ ജുമാമസ്ജിദ്, മദ്റസ, ബ്ലോക്ക് പഞ്ചായത്ത് തുടർവിദ്യാകേന്ദ്രം തുടങ്ങിയവയൊക്കെ ഗസറ്റ് വിജ്ഞാപനത്തിൽ ഉൾപ്പെട്ടവയാണ്. ഒളിമ്പ്യൻ കെ.ടി. ഇർഫാൻ മുതലുള്ള കായിക താരങ്ങളും നാട്ടുകാരും കായിക വിനോദങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന കുനിയിൽ ഏന്ത്രാത്ത് ഗ്രൗണ്ടിനെ നെടുകെ പിളർത്തിയാണ് പൈപ്പ് ലൈൻ വരിക.
Show Full Article
TAGS:LOCAL NEWS 
Next Story