Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകടലുണ്ടിപ്പുഴയിൽ...

കടലുണ്ടിപ്പുഴയിൽ മണൽക്കടത്ത് വ്യാപകം

text_fields
bookmark_border
തിരൂരങ്ങാടി: കടലുണ്ടിപ്പുഴയിലെ വിവിധ സ്ഥലങ്ങളിൽ വ്യാപകമായി മണൽക്കടത്ത് നടന്നിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരാതികളുയരുന്നു. മൂന്നിയൂർ, എ.ആർ നഗർ പഞ്ചായത്തുകൾ, തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകൾ എന്നിവിടങ്ങളിലെ വിവിധ പുഴക്കടവുകൾ കേന്ദ്രീകരിച്ചാണ് രാത്രിയുടെ മറവിൽ മണൽക്കടത്ത് നടക്കുന്നത്. കാലങ്ങളായി നടക്കുന്ന മണൽവാരൽ കാരണം പുഴയോരങ്ങൾ ഇടിയുന്നതും പ്രദേശങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമം അനുഭവിക്കുന്നതും ഏറെ ദുരിതം വിതക്കുന്നതായി ജനങ്ങൾ പറയുന്നു. പുഴയോരങ്ങളിലെ കിണറുകളിലേക്ക് നീരൊഴുക്ക് കുറഞ്ഞതോടെ കിണറുകളെല്ലാം വേനലെത്തുന്നതിന് മുമ്പുതന്നെ വറ്റിവരളുന്ന അവസ്ഥയാണുള്ളത്. പല കിണറുകളിലേയും വെള്ളം ഉപയോഗിക്കാനാകാത്തവിധം ചളി നിറഞ്ഞതുമാണ് കഴിഞ്ഞ വർഷങ്ങളിലെ അനുഭവം. ഈ അവസ്ഥ ഇത്തവണ നേരത്തേ അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. മണൽക്കടത്ത് തടയുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും നടപടികളുണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story