Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാല് വര്‍ഷമായിട്ടും...

നാല് വര്‍ഷമായിട്ടും തസ്തിക നിര്‍ണയമില്ല: ഹയര്‍ സെക്കൻഡറി അധ്യാപകര്‍ പ്രക്ഷോഭത്തിന്​

text_fields
bookmark_border
പെരിന്തല്‍മണ്ണ: നാല് വര്‍ഷമായിട്ടും തസ്തിക നിര്‍ണയം നടക്കാത്തതില്‍ പ്രതിഷേധിച്ച് ഹയര്‍ സെക്കൻഡറി അധ്യാപകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. 2014--15ല്‍ ഹയര്‍ സെക്കൻഡറിയിൽ മേഖലയിൽ അനുവദിച്ച പുതിയ തസ്തികകളിലും അധികബാച്ചിലും നിയമനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതേസമയം അനുവദിക്കുകയും വൈകി തുടങ്ങിയ കാരണത്താല്‍ 2014ല്‍ 40ഉം 2015ല്‍ 50ഉം കുട്ടികള്‍ വേണമെന്ന സര്‍ക്കാര്‍ മാനദണ്ഡം പാലിക്കാന്‍ കഴിയാത്ത സ്‌കൂളുകളിലെ അധ്യാപകരാണ് നിയമനവും ശമ്പളവുമില്ലാതെ കഷ്ടപ്പെടുന്നത്. തങ്ങളുടേതല്ലാത്ത കാരണത്താല്‍ ഇപ്പോഴും പുറത്ത് നിൽക്കുകയാണ് 200ല്‍പരം അധ്യാപകര്‍. 2014ല്‍ ബാച്ച് അനുവദിച്ച് ക്ലാസുകള്‍ തുടങ്ങിയപ്പോഴേക്കും കുട്ടികളെല്ലാം മറ്റ് സ്‌കൂളുകളില്‍ ചേര്‍ന്നിരുന്നു. അതില്‍തന്നെ 2015ല്‍ 50 കുട്ടികളുമായി ക്ലാസ് ആരംഭിച്ച സ്‌കൂളുകളില്‍ പല കാരണങ്ങളാല്‍ ഒന്നോ രണ്ടോ കുട്ടികളുടെ കുറവ് പിന്നീടുണ്ടായി. ഒരു സ്‌കൂളില്‍ ഇടക്ക് െവച്ച് ഒരു കുട്ടി മരിച്ചതടക്കം ഉള്ള സംഭവങ്ങളും ഉണ്ടായി. ഫലത്തില്‍ 49ഉം 48ഉം കുട്ടികളുമായി ക്ലാസ് തുടരേണ്ടിവന്നു മിക്ക സ്‌കൂളുകളും. ഈ സ്‌കൂളുകളെല്ലാം തുടര്‍വര്‍ഷങ്ങളില്‍ മതിയായ എണ്ണം കുട്ടികളുമായി പ്രവര്‍ത്തിക്കുന്നവയാണ്. 2014--15 അധ്യയനവര്‍ഷം മാനദണ്ഡമാക്കിയാണ് ഇപ്പോള്‍ തസ്തിക സൃഷ്ടിച്ചത്. 2017--18ല്‍ മാത്രമാണ് തസ്തിക നിര്‍ണയവും നിയമനാംഗീകാരവും നല്‍കുക എന്നിരിക്കെ 2014--15 എങ്ങനെ മാനദണ്ഡമായെടുക്കും എന്നാണ് അധ്യാപകര്‍ ചോദിക്കുന്നത്. ഒരുമിച്ച് ആരംഭിച്ച ബാച്ചുകളില്‍ എല്ലാ സ്‌കൂളുകളിലും തസ്തിക നിര്‍ണയവും ഇൻറര്‍വ്യൂവും കഴിയുമ്പോഴും ആശങ്ക വിട്ടൊഴിയാതെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് തങ്ങളെന്നും അധ്യാപകര്‍ പറഞ്ഞു. നാല് വര്‍ഷം അധ്യാപനം നടത്തിയിട്ടും അംഗീകരിക്കപ്പെടാത്ത സാഹചര്യത്തില്‍ ശക്തമായ സമരങ്ങൾ ആലോചിക്കുകയാണ് ഇവർ.
Show Full Article
TAGS:LOCAL NEWS 
Next Story