Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജംഇയ്യതുല്‍...

ജംഇയ്യതുല്‍ മുഅല്ലിമീന്‍ 60ാം വര്‍ഷത്തിലേക്ക്

text_fields
bookmark_border
തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ 60ാം വാര്‍ഷികം വിവിധ പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു. ചേളാരി മുഅല്ലിം പ്രസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിേൻറതാണ് തീരുമാനം. സമൂഹത്തിനും മദ്‌റസ അധ്യാപകര്‍ക്കും വിവിധ ക്ഷേമപദ്ധതികളും ആസൂത്രണങ്ങളുമാണ് 60ാം വാര്‍ഷികത്തിൽ സമർപ്പിക്കുക. യോഗത്തില്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുല്ല കൊട്ടപ്പുറം, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, ഉമര്‍ ഫാറൂഖ് മൗലവി ചിക്മംഗളൂരു തുടങ്ങിയവർ സംസാരിച്ചു. -------------------------------------------- മദ്‌റസ വാര്‍ഷിക പരീക്ഷ മേയ് മൂന്നുമുതല്‍ തേഞ്ഞിപ്പലം: കേരളത്തിനകത്തും പുറത്തുമുള്ള സമസ്ത മദ്‌റസകളില്‍ പൊതുപരീക്ഷ ഒഴികെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ മേയ് മൂന്നുമുതല്‍ 10 വരെ നടത്തുമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story