Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരാർ ജീവനക്കാരെ...

കരാർ ജീവനക്കാരെ പിരിച്ചുവിടൽ: കാലിക്കറ്റ്​ സർവകലാശാല​ മാർച്ച്​ നാളെ

text_fields
bookmark_border
കൊണ്ടോട്ടി: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ ബിരുദ-ബിരുദാനന്തര ബിരുദ കോളജുകളിലെ അധ്യാപക-അനധ്യാപക കരാർ ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സെൽഫ് ഫിനാൻസ് കോളജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ (എസ്.എഫ്.സി.ടി.എസ്.എ) നേതൃത്വത്തിൽ വ്യാഴാഴ്ച സർവകലാശാലയിലേക്ക് മാർച്ച് നടത്തും. മാർച്ച് അവസാനത്തോടെ കരാർ ജീവനക്കാരെ പിരിച്ചുവിടാൻ വൈസ് ചാൻസലർ നിർദേശം നൽകിയിരുന്നു. സർവകലാശാലക്ക് കീഴിലെ 473 അംഗീകൃത സ്ഥാപനങ്ങളിൽ 365 കോളജുകളും സ്വാശ്രയ മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഇതിൽ 38 സ്ഥാപനങ്ങൾ സർവകലാശാല നേരിട്ട് നടത്തുന്നവയാണ്. ഇവിടെയെല്ലാം താൽക്കാലിക ജീവനക്കാരാണ്. സംഘടനതലത്തിൽ ചർച്ച നടത്താതെയാണ് ഏകപക്ഷീയമായി കൂട്ടപിരിച്ചുവിടൽ നടത്തുന്നത്. സ്വാശ്രയ മേഖലയിൽ ജസ്റ്റിസ് ദിനേശൻ കമീഷൻ റിപ്പോർട്ട് സർക്കാർ പരിഗണനയിലുണ്ട്. റിപ്പോർട്ട് സമഗ്ര നിയമമായി കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നതിനിടെയിലാണ് സർവകലാശാല പിരിച്ചുവിടുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. മാർച്ച് സംഘടന സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൽ വഹാബ് ഉദ്ഘാടനം െചയ്യും. വാർത്തസമ്മേളനത്തിൽ കെ.പി. അസീസ് ബാവ, എം.പി. റിഷാദ്, കെ. സക്കീർ, ഇ.എൻ. പദ്മാനഭൻ, ശ്രീരഞ്ജ് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story