Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി ലൈനിൽ തട്ടി...

വൈദ്യുതി ലൈനിൽ തട്ടി വൈക്കോൽ ലോറിക്ക് തീപിടിച്ചു

text_fields
bookmark_border
ഏലംകുളം: . ഏലംകുളം മാട്ടായയിൽനിന്ന് വരികയായിരുന്ന ലോറിയിലെ വൈക്കോലിനാണ് തീപിടിച്ചത്. ഏലംകുളം റെയിൽവേ ഗേറ്റിന് സമീപം ചൊവ്വാഴ്ച ഉച്ചക്ക് 12നായിരുന്നു സംഭവം. ലോറി ചെറുകര-മുതുകുർശ്ശി റോഡിൽ പ്രവേശിച്ചതോടെയാണ് വൈദ്യുതി ലൈനിൽ തട്ടിയത്. കഠിനമായ ചൂടിൽ ലൈനിൽനിന്ന് തീപ്പൊരികൾ വൈക്കോലിൽ വീഴുകയായിരുന്നു. ഇതോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. റോഡരികിൽ നിർത്തിയിട്ട ലോറിയിലേക്ക് വൈദ്യുതി നിലച്ചത് കാരണം തൊട്ടടുത്ത വീടുകളിൽനിന്ന് വെള്ളം പമ്പ് ചെയ്യാനും പറ്റാതായി. എങ്കിലും തീയണക്കാൻ നാട്ടുകാർ തീവ്രശ്രമം നടത്തി. അൽപസമയത്തിന് ശേഷം പെരിന്തൽമണ്ണയിൽനിന്ന് അഗ്നിശമന സേന എത്തിയാണ് തീ പൂർണമായി അണച്ചത്. ലോറി ജീവനക്കാർക്ക് അപകടമൊന്നും സംഭവിച്ചില്ല. ലോറിയുടെ ഏതാനും ഭാഗം കത്തിനശിച്ചു. ഏലംകുളം സ്വദേശി താമരശ്ശേരി സ്രാജുദ്ദീേൻറതാണ് അപകടത്തിൽപെട്ട ലോറി. അമിതമായി വൈക്കോൽ കയറ്റിയ ലോറിക്ക് വേണ്ട മുൻകരുതലില്ലാതെയാണ് സഞ്ചരിച്ചതെന്ന് പറയപ്പെടുന്നു. പടം mpg elamkulam lorry ഏലംകുളം റെയിൽവേ ഗേറ്റ് പരിസരത്ത് വൈദ്യുതി ലൈനിൽ തട്ടി വൈക്കോൽ ലോറിക്ക് തീപിടിച്ചപ്പോൾ
Show Full Article
TAGS:LOCAL NEWS 
Next Story