Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇൗ വീട്​ ശകടശത്രു;...

ഇൗ വീട്​ ശകടശത്രു; ഉപേക്ഷിക്കാനൊരുങ്ങി ഉടമ

text_fields
bookmark_border
മങ്കര (പാലക്കാട്): വാഹനങ്ങൾ ഒന്നൊന്നായി വീട്ടിലേക്ക് പാഞ്ഞുകയറുന്നതുമൂലം ഉടമ വാടകവീട്ടിലേക്ക് താമസം മാറാനൊരുങ്ങുന്നു. സംസ്ഥാനപാതയിൽ മങ്കര കൂട്ടുപാതയിെല കോയംകുളം ഖലീലാണ് വീട് വിറ്റ് മറ്റെങ്ങോെട്ടങ്കിലും താമസം മാറ്റാനുള്ള തീരുമാനം അറിയിച്ചത്. വാഹനാപകടം ഒഴിവാക്കാൻ അധികാരികൾ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ഖലീലും ഭാര്യ സൈനബ, മാതാവ് നബീസ (80) എന്നിവരടങ്ങുന്ന കുടുംബം ഇവിടെനിന്ന് മാറാനൊരുങ്ങുന്നത്. എട്ട് വർഷത്തിനിടെ എട്ട് അപകടങ്ങളാണ് നടന്നത്. മിക്കതിലും വീട് തകർന്നെങ്കിലും ഇവർ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 2010ലാണ് ആദ്യ അപകടം. അർധരാത്രി കാർ നിയന്ത്രണംവിട്ട് വീടി​െൻറ ചുവർ തകർത്ത് അകത്തുകയറുകയായിരുന്നു. അന്ന് വീട്ടിൽ വിരുന്നെത്തിയ ആളുകളടക്കം എട്ടുപേർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. 2011ലായിരുന്നു രണ്ടാമത്തെ അപകടം. കാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് കയറി വാതിൽ തകർത്തു. തൊട്ടടുത്ത വർഷങ്ങളിലും അപകടം ഉണ്ടായി. പൊലീസ് ജീപ്പും ബൈക്കുകളുമൊക്കെ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇരച്ചുകയറിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഉണ്ടായ അപകടമാണ് അവസാനത്തേത്. രോഗിയേയും കൊണ്ട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് നിയന്ത്രണം വിട്ട് വീടിനകത്തേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. വീടിന് മുൻവശത്ത് കമ്പി കൊണ്ടുള്ള സുരക്ഷാമതിൽ ഒരുക്കി കുടുംബാംഗങ്ങൾക്ക് സംരക്ഷണം ഒരുക്കണമെന്ന് പ്രദേശത്തുകാർ പലവട്ടം ബന്ധപ്പെട്ടവരോട് പറഞ്ഞെങ്കിലും അധികാരികൾ ചെവിക്കൊണ്ടില്ലത്രേ. ഇനിയും ഇവിടെ ഇരുന്നാൽ ജീവൻതന്നെ അപകടത്തിലാകുമെന്ന് ഖലീൽ പറയുന്നു. ഇേപ്പാൾ മൂവരും മറ്റൊരു വീട്ടിലാണ് അന്തിയുറങ്ങുന്നത്. photo: pg1 മങ്കരയിൽ സംസ്ഥാന പാതയോരത്തുള്ള ഖലീലി​െൻറ വീട്. ഭാര്യ സമീപം
Show Full Article
TAGS:LOCAL NEWS 
Next Story