Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമീൻവല്ലം റോഡിൽ...

മീൻവല്ലം റോഡിൽ സ്വകാര്യ ബസ് മറിഞ്ഞ് ക്ലീനർ മരിച്ചു

text_fields
bookmark_border
52 പേർക്ക് പരിക്ക് കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ തുപ്പനാട്-മീൻവല്ലം റോഡിലെ ചെമ്പൻതിട്ടയിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് നടുറോഡിൽ മറിഞ്ഞ്‌ ക്ലീനർ മരിച്ചു. 52 പേർക്ക് പരിക്കേറ്റു. പൊറ്റശ്ശേരി കാഞ്ഞിരം- കല്ലമല പൂവത്തിങ്കൽ വീട്ടിൽ പാല​െൻറ മകൻ ദീപുവാണ് (23) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.15ന് മുന്നേക്കറിലേക്ക് പോയി മണ്ണാർക്കാട്ടേക്ക് തിരിച്ചുവരുന്നതിനിടയിലാണ് അപകടം. മലയോര മേഖലയിൽനിന്ന്‌ നിറയെ യാത്രക്കാരുമായി വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഈ ഭാഗത്തേക്കുള്ള ഏക ബസാണിത്. യാത്രക്കാരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും സംഭവസ്ഥലത്ത് എത്തിയ പൊലീസും ഫയർഫോഴ്‌സ് റെസ്ക്യൂ ടീമും ചേർന്നാണ് വാഹനങ്ങൾ എത്തിച്ച് പരിക്കേറ്റവരെ വിവിധ ആശുപത്രികളിലെത്തിച്ചത്. ബസിലെ തിരക്കും വാഹനം മറിഞ്ഞതി​െൻറ ആഘാതവും പരിക്കേറ്റവരുടെ എണ്ണം കൂടാൻ കാരണമായി. പരിക്കേറ്റ ആറുപേർ പെരിന്തൽമണ്ണയിലും 14 പേർ വട്ടമ്പലത്തും 30 പേർ തച്ചമ്പാറയിലും രണ്ടുപേർ പാലക്കാട്ടും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. സാരമായി പരിക്കേറ്റ ദീപുവിനെ ആദ്യം തച്ചമ്പാറയിലും തുടർന്ന് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കായില്ല. ദീപുവി​െൻറ സഹോദരങ്ങൾ: നന്ദകുമാർ, സന്തോഷ്. വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ ചികിത്സയിലുള്ളവർ: കല്ലടിക്കോട് സ്വദേശികളായ മണത്ത് തൊടി ജിൻസി (35), പാലമ്പെട്ട ജോസഫ് (81), ലീല (55), പടിഞ്ഞാറത്ത്‌ ജോസ് ജോസഫ് (63), കങ്കനാട് സജി (28), വെമ്പാല ശ്രുതി, പാലക്കാഴി അനു (30), മക്കളായ അലൻ (നാലര), ആൽവിൻ (മൂന്നര), പൊറ്റശ്ശേരി വലിയാട്ടിൽ സതീഷ് (50), പുളിക്കതൊടി ബാലകൃഷ്ണൻ (72), പുത്തനഴി ധന്യ (25), നെല്ലിക്കുന്ന് മിനി (40), ചെമ്പൻതിട്ട ഗോപാലകൃഷ്ണൻ. തച്ചമ്പാറ ഇസാഫ് ആശുപത്രിയിൽ ചികിത്സയിലുള്ളവർ: മൂന്നേക്കർ പ്രിൻസി (18), ഗീത, ഷീബ, ആലീസ്, പുത്തൻവീട്ടിൽ സൈനബ, പാങ്ങ് രാജീവ്, വിനു, അഞ്ജന, തോമസ്‌, മുന്നേക്കർ അനു, പത്മാവതി (32), തോമസ്, സജി, മിനി ടോമി, നീതു, സുമിത്ര, ധന്യ, ബാലൻ, ലീലാമ്മ, ശശികല, ഇരുമ്പകചോല രവി (32), മരുതംകാട് സരിത, ഗ്രീഷ്മ ചെമ്പൻതിട്ട ഗോപാലകൃഷ്ണൻ, നീന, സാറ, ജോസ്, പുഷ്പലത, ഏലിയാമ്മ, പാർവതി, മരുതംകാട് സിജുവി​െൻറ മകൾ അബിയ (നാല്), മാതാവ് സിനി. പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിലുള്ളവർ: കരിമ്പ ചെമ്പൻതിട്ട കല്യാണി (70), മകൻ രാധാകൃഷ്ണൻ (42), കല്ലടിക്കോട് മൂന്നേക്കർ കിഴക്കയിൽ തോമസ് (72), പുല്ലാട്ട് തോമസി​െൻറ ഭാര്യ മറിയാമ്മ (60), വെമ്പാല ലീലാമ്മ (53), ഷാജിയുടെ ഭാര്യ മിനി (45). പടം 1. Kalladikode Deepu accident death മരിച്ച ദീപു 2. കല്ലടിക്കോട് ചെമ്പൻതിട്ടയിൽ നിയന്ത്രണംവിട്ട് മറിഞ്ഞ സ്വകാര്യ ബസ്
Show Full Article
TAGS:LOCAL NEWS 
Next Story