Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

മണ്ണാർക്കാട്^അട്ടപ്പാടി റോഡ് അറ്റകുറ്റപ്പണിക്ക് 1.15 കോടി അനുവദിക്കും ^ജി. സുധാകരൻ

text_fields
bookmark_border
മണ്ണാർക്കാട്-അട്ടപ്പാടി റോഡ് അറ്റകുറ്റപ്പണിക്ക് 1.15 കോടി അനുവദിക്കും -ജി. സുധാകരൻ പാലക്കാട്: വെള്ളപ്പൊക്കത്തിൽ തകർന്ന അട്ടപ്പാടി റോഡ് പുനരുദ്ധാരണത്തിന് 1.15 കോടി ഉടൻ അനുവദിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പരാതി പരിഹാര സെല്ലിൽ ലഭിച്ച പരാതിയെ തുടർന്നാണ് നടപടി. മണ്ണാർക്കാട്-അട്ടപ്പാടി-ആനക്കട്ടി റോഡ് തകർന്നത് സംബന്ധിച്ച് ലഭിച്ച പരാതികൾ പരിശോധിച്ച ശേഷമാണ് 52 കി.മീ റോഡ് അടിയന്തര അറ്റകുറ്റപ്പണിക്കായി 1.15 കോടി അനുവദിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ഈ സർക്കാരി​െൻറ ആദ്യ ബജറ്റിൽ കിഫ്ബിയിൽ മണ്ണാർക്കാട്-അട്ടപ്പാടി റോഡിന് 80 കോടി അനുവദിച്ചിട്ടുണ്ട്. ഇതി​െൻറ അന്വേഷണം, വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് എന്നിവ പൂർത്തിയാക്കി കിഫ്ബി ബോർഡി​െൻറ അംഗീകാരം കിട്ടാൻ താമസം വരുമെന്നതിനാലാണ് അടിയന്തരമായി 1.15 കോടി അനുവദിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story