Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഷൊർണൂർ ബസ്​സ്​റ്റാൻഡ്...

ഷൊർണൂർ ബസ്​സ്​റ്റാൻഡ് കെട്ടിടം: മുറികൾ ലേലത്തിനെടുത്തവർ കൈയൊഴിഞ്ഞു; ഇരുട്ടിൽ തപ്പി നഗരസഭ

text_fields
bookmark_border
ഷൊർണൂർ: ബസ്സ്റ്റാൻഡ് വിപുലീകരണ ഭാഗമായി നിർമിച്ച കെട്ടിടത്തിലെ മുറികൾ ലേലം ചെയ്ത് ഏറ്റെടുത്തവർ കൈയൊഴിഞ്ഞു. നിത്യച്ചെലവുകൾക്ക് വഴികണ്ടെത്താനാകാതെ കുഴങ്ങുന്ന നഗരസഭ എങ്ങനെയെങ്കിലും വരുമാനം കൂട്ടാൻ ശ്രമിക്കുമ്പോഴാണ് പുതിയ തിരിച്ചടി. ബസ്സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന മത്സ്യ--മാംസ, പച്ചക്കറി മാർക്കറ്റ് കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമിച്ചത്. കെട്ടിടത്തിലെ കടമുറികൾ ലേലം വെച്ചതിലെ അപാകതകളാണ് ഏറ്റെടുത്തവർ പിന്മാറാൻ കാരണമെന്നാണ് സൂചന. പൊതുമരാമത്ത് വകുപ്പാണ് കടമുറികൾ ലേലം ചെയ്യാനുള്ള അടിസ്ഥാന വാടക നിശ്ചയിക്കുന്നത്. ഇത് 8,000 രൂപയാണെന്ന് ലേലത്തിൽ പങ്കെടുത്തവർ പറഞ്ഞു. എന്നാൽ, നഗരസഭ ഒരു കടമുറിക്ക് അഞ്ച് ലക്ഷം രൂപ ഡെപ്പോസിറ്റും 15,000 രൂപ അടിസ്ഥാന വാടകയുമാക്കി. ഈ അടിസ്ഥാന വാടകയിൽ നിന്നാണ് ലേലം നടന്നത്. അതിനാൽ 19,500 വരെ ചിലർ ലേലം വിളിച്ചു. കടമുറികൾ ലേലം വിളിച്ചവർ ഡെപ്പോസിറ്റ് തുകയുടെ പകുതിയായ രണ്ടര ലക്ഷം രൂപ മൂന്ന് ദിവസത്തിനകം അടക്കണമെന്ന നിബന്ധന വന്നതോടെ പലരും പിൻവാങ്ങി. രണ്ടര ലക്ഷം രൂപ അടച്ചവരോട് രണ്ട് മാസത്തെ വാടക മുൻകൂറായി അടക്കാൻ വീണ്ടും നഗരസഭ ആവശ്യപ്പെട്ടു. ജി.എസ്.ടി ഉൾപ്പെടെ ഇത് അരലക്ഷം രൂപ വരുമെന്നതായതോടെ അവശേഷിച്ചവരും പിൻവാങ്ങുകയായിരുന്നു. ലേലമെടുത്തവർ അടച്ച തുക തിരിച്ചുനൽകാൻ നഗരസഭക്ക് അപേക്ഷ നൽകിയിരിക്കുകയാണ്. കെട്ടിടത്തിൽ ആകെ രണ്ട് മുറികളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ബസുകളുടെ പിൻഭാഗമാണ് ഈ കടമുറികൾക്കഭിമുഖമായി നിർത്തുന്നത് എന്നതിനാൽ ഇവരും പ്രയാസത്തിലാണ്. ലേലം വിളിക്കുന്ന സമയത്ത് ബസ്സ്റ്റാൻഡി​െൻറ വടക്കുവശത്തെ കെട്ടിടം പൊളിച്ച് ബസുകൾ നിർത്തുന്നത് അവിടേക്ക് മാറ്റുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല. 2017 ആഗസ്റ്റ് 24നാണ് കടമുറികളുടെ ലേലം നടന്നത്. മാസം പിന്നിട്ടിട്ടും ഒന്നും നടക്കാത്തതിനാൽ പിന്നീട് ഒരുതവണ കൂടി ലേലം വെച്ചെങ്കിലും ആരും വിളിച്ചില്ല. ഇനി എന്ത് ചെയ്യുമെന്നറിയാതെ വട്ടം കറങ്ങുകയാണ് അധികൃതർ.
Show Full Article
TAGS:LOCAL NEWS 
Next Story