Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെമ്പൻത്തിട്ട ബസപകടം:...

ചെമ്പൻത്തിട്ട ബസപകടം: രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടിയത് സമൂഹ മാധ്യമങ്ങൾ

text_fields
bookmark_border
കല്ലടിക്കോട്: ചെമ്പൻത്തിട്ട ബസപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ വേഗം കൂട്ടിയത് സമൂഹ മാധ്യമങ്ങളുടെ ഇടപെടലും നാട്ടുകാരുടെ കൂട്ടായ്മയും. നിറയെ യാത്രക്കാരുമായി മൂന്നേക്കറിൽനിന്ന്‌ മടങ്ങിവന്ന സ്വകാര്യ ബസ് പാലക്കാട്-കോഴിക്കോട് ദേശീയപാതക്കടുത്ത് തുപ്പനാടുനിന്ന് മൂന്ന് കിലോമീറ്റർ മാത്രം ദൂരമുള്ള ചെമ്പൻതിട്ട ഇറക്കത്തിലാണ് മറിഞ്ഞത്. പർച്ച് പൊട്ടി ചെയ്സുമായുള്ള ബന്ധം വിട്ടതോടെ ബസ് തുപ്പനാട്- മീൻവല്ലം പാതയുടെ മധ്യത്തിൽതന്നെ മറിയുകയായിരുന്നു. കാഞ്ഞിരപ്പുഴ കനാൽ പാലത്തിൽനിന്ന് അകലെ 200 മീറ്റർ പ്രദേശത്താണ് ചൊവ്വാഴ്ച രാവിലെ അപകടം നടന്നത്. അപകടത്തിൽപ്പെട്ടവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ വീടുകളിൽനിന്നും തുപ്പനാട്, കല്ലടിക്കോട് അങ്ങാടികളിൽനിന്നും വാഹനങ്ങളെത്തിച്ച് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. സംഭവസ്ഥലത്ത് എത്തിയ പൊലീസി​െൻറയും ഫയർഫോഴ്സി​െൻറയും സഹായവും തുണയായി. അപകടം നടന്ന് പത്ത്‌ മിനിറ്റിനകംതന്നെ വലിയ ജനക്കൂട്ടം തടിച്ചുകൂടി. ഇതുവഴി സർവിസ് നടത്തുന്ന ഏക സ്വകാര്യ ബസാണിത്. അപകടത്തെ തുടർന്ന് മൂന്നുമണിക്കൂർ നേരം മീൻവല്ലം ഭാഗത്തേക്കുള്ള വാഹന ഗതാഗതവും മുടങ്ങി. ഉച്ചക്ക് രണ്ടോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പടം) അടിക്കുറിപ്പ്: ചെമ്പൻത്തിട്ടയിൽ മറിഞ്ഞ ബസ്, ക്രെയിൻ ഉപയോഗിച്ച് നീക്കുന്നു ./PW - file - Ka lladikode accident 4
Show Full Article
TAGS:LOCAL NEWS 
Next Story