Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനയ്യൂര്‍ ആമക്കാവ്...

നയ്യൂര്‍ ആമക്കാവ് താലപ്പൊലി വർണാഭമായി

text_fields
bookmark_border
ആനക്കര: നയ്യൂര്‍ ആമക്കാവ് വിഷ്ണു ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഉത്സവത്തി​െൻറ ഭാഗമായുള്ള കളംപാട്ട് സമാപിച്ചു. രാവിലെ തന്ത്രിയുടെ മുഖ്യകാർമികത്വത്തില്‍ ഗണപതിഹോമത്തോടെ തുടക്കമായി. ഉഷപൂജ, നവകം, പഞ്ചഗവ്യ കലശാഭിഷേകം, പറനിറപ്പ്, ഉച്ചക്കുശേഷം ആന, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ നയ്യൂര്‍ സ​െൻററില്‍നിന്ന് എഴുന്നള്ളിപ്പ് എന്നിവ നടന്നു. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിയതോടെ തട്ടകംചുറ്റി എത്തിയ കോമരവും പുതനും ദാരികനും കാളിയും ഭഗവതികണ്ടത്തില്‍ നൃത്തചുവടുകള്‍ തീർത്തു. തുടര്‍ന്ന് വിവിധ കമ്മിറ്റികളുടെ ആഭ്യമുഖ്യത്തില്‍ വിവിധവേഷങ്ങൾ, തിറയാട്ടം, ശിങ്കാരിമേളം, തിറയും പൂതനും എന്നിവയോടെ കൊടിവരവുകള്‍ ഭഗവതികണ്ടത്തിലെത്തി. വൈകീട്ട് ദീപാരാധനക്ക് ശേഷം ചൈനീസ് വെടിക്കെട്ട്, രാത്രിയില്‍ തായമ്പക, കേളി, കൊമ്പ്, കുഴല്‍പറ്റ്, വിവിധപരിപാടികള്‍, പുലര്‍ച്ച ഉണ്ണിരാമത്ത് മനയില്‍നിന്ന് ആന, പഞ്ചവാദ്യം എന്നിവയോടെ എഴുന്നള്ളിപ്പ്, കളംമായ്ക്കല്‍, കൂറവലി, കൂട്ടവെടി എന്നിവയോടെ ഉത്സവപരിപാടികള്‍ സമാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story