Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമോട്ടോര്‍ തൊഴിലാളി...

മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ യോഗം

text_fields
bookmark_border
പാലക്കാട്: രാജ്യസഭയില്‍ അവതരിപ്പിക്കുന്ന മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും ഈ മേഖലയില്‍ ജോലി ചെയ്യുന്ന കോടിക്കണക്കിന് തൊഴിലാളികളെ വഴിയാധാരമാക്കാൻ അനുവദിക്കില്ലെന്നും മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡൻറ് ജെ. ഉദയഭാനു പറഞ്ഞു. പാലക്കാട്ട് ചേര്‍ന്ന മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) ജില്ല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി. ജയപാലന്‍ അധ്യക്ഷത വഹിച്ചു. കെ. ശിവദാസ്, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി വിജയന്‍ കുനിശ്ശേരി, പി. പരമശിവൻ, പ്രേം, വി. ജയചന്ദ്രന്‍, ഷണ്‍മുഖ, രാജ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story