Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅടച്ചിട്ട...

അടച്ചിട്ട വീട്ടിൽനിന്ന്​ ലക്ഷം രൂപയും ആഭരണങ്ങളും കവർന്നു

text_fields
bookmark_border
താനൂർ: വീട്ടിൽ ആളില്ലാത്ത സമയത്ത് മോഷണം. ലക്ഷം രൂപയും അഞ്ചു പവൻ സ്വർണവും നഷ്ടപ്പെട്ടു. പനങ്ങാട്ടൂർ സ്വദേശി വലിയപറമ്പിൽ ഗണേശ​െൻറ വീട്ടിലാണ് ഞായറാഴ്ച മോഷണം നടന്നത്. ഇദ്ദേഹവും കുടുംബവും ഭാര്യവീട്ടിൽ പോയി തിങ്കളാഴ്ച എത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്. മക്കളുടെ സർട്ടിഫിക്കറ്റുകളും മറ്റ് വിലപ്പെട്ട രേഖകളും വീട്ടുമുറ്റത്ത് ചിതറിക്കിടക്കുന്നത് കണ്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൂട്ടുപൊളിച്ച് മോഷ്ടാവ് അകത്തുകയറിയത് അറിയുന്നത്. അലമാരയിലുണ്ടായിരുന്ന വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. താനൂർ പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story