Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപോക്സോ കോടതി:...

പോക്സോ കോടതി: എം.എൽ.എമാരുടെ സഹായം തേടും

text_fields
bookmark_border
മലപ്പുറം: ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി കുട്ടികളുമായി ബന്ധപ്പെട്ട പ്രവർത്തനം വിലയിരുത്തി. സമൂഹിക നീതി, വനിത ശിശു വികസനം, ആരോഗ്യം, എസ്.സി, എസ്.ടി, വിദ്യാഭ്യാസം, ഹയർ സെക്കൻഡറി വിദ്യാഭ്യാസം, ജനപ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ സാമൂഹിക പ്രവർത്തകർ എന്നിവർ പെങ്കടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ സമീർ മച്ചിങ്ങൽ, ജില്ല സാമൂഹിക നീതി ഓഫിസർ സുഭാഷ് കുമാർ, അസി. എക്സൈസ് ഓഫിസർ കെ. രാധാകൃഷ്ണൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.പി. അഹമ്മദ് അഫ്സൽ, ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ എം. മണികണ്ഠൻ, ചൈൽഡ് ലൈൻ കോഒാഡിനേറ്റർ അൻവർ കാരക്കാടൻ, ഗൗരി ടീച്ചർ, മലപ്പുറം ബ്ലോക്ക് പ്രസിഡൻറ് സലീന, കുറ്റിപ്പുറം ബ്ലോക്ക് പ്രസിഡൻറ് മുഹമ്മദ്കുട്ടി, കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡൻറ് എം. ഫാത്തിമ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഹാജറുമ്മ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.കെ. അഫ്സത്ത് തുടങ്ങിയവർ പങ്കെടുത്തു. മലപ്പുറം ജില്ലയിൽ പ്രത്യേക പോക്സോ കോടതി കൊണ്ടുവരാൻ 16 എം.എൽ.എമാർക്കും കത്ത് നൽകി. സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് പ്രത്യേക പോക്സോ കോടതിയുള്ളത്. ലഹരിെക്കതിരെ ശക്തമായ നടപടി വിദ്യാർഥികൾക്കിടയിലെ ലഹരി, പാൻ ഉപയോഗം കുറക്കാനും വിദ്യാർഥികളെ ഇടനിലക്കാരാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. സ്കൂൾ പരിസര പ്രദേശത്ത് ലഹരി, പാൻ, കഞ്ചാവ് എന്നിവ വിൽപന നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്കും ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് 0483 2978888, ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പറായ 1098, പൊലീസ് 100 നമ്പറുകളിൽ അറിയിക്കാം. കുട്ടികൾക്ക് ലഹരി വിൽക്കുന്നവർക്കും നൽകുന്നവർക്കുമെതിരെ ബാലനീതി നിയമം 2015 വകുപ്പ് 77 പ്രകാരം കേസ് രജിസ്റ്റർ ചെയ്യും. ഏഴ് വർഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ബാലസദനങ്ങൾ രജിസ്റ്റർ ചെയ്യണം ജില്ലയിൽ ബാലനീതി നിയമ പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ 70 എണ്ണം. ആകെയുള്ള 120 സ്ഥാപനങ്ങളിൽ 10 സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തി. എട്ട് സ്ഥാപനങ്ങൾ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ താത്പര്യമില്ല എന്ന് ജില്ല കലക്ടറെ എഴുതി അറിയിച്ചിട്ടുണ്ട്. ബാല സദനങ്ങൾ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്യാത്തപക്ഷം ഒരു വർഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story