Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനകീയ ഒപ്പ് ശേഖരണ വാഹന ...

ജനകീയ ഒപ്പ് ശേഖരണ വാഹന പ്രക്ഷോഭ ജാഥക്ക്​ സ്വീകരണം നൽകി

text_fields
bookmark_border
പരപ്പനങ്ങാടി: മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന നേതാക്കളായ ഫാദർ മുഴുതേറ്റ്, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ എന്നിവർ നയിക്കുന്ന ജനകീയ ഒപ്പ് ശേഖരണ വാഹന പ്രക്ഷോഭ ജാഥക്ക് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പരപ്പനങ്ങാടിയിൽ സ്വീകരണം നൽകി. പ്രാദേശിക ഭരണകൂടങ്ങൾക്കുണ്ടായിരുന്ന മദ്യനിരോധനാധികാരം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ജാഥ. ഇ.ഒ. അബ്ദുന്നാസിർ ഉദ്ഘാടനം ചെയ്തു. കടവത്ത് മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. കാട്ടുങ്ങൽ അലവിക്കുട്ടി ബാഖവി മുഖ്യപ്രഭാഷണം നടത്തി. പി.കെ. അബൂബക്കർ ഹാജി, ശശി, ചോനാരി കുഞ്ഞിമുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ജാഥക്ക് ഐ.എസ്.എം ജില്ല കമ്മിറ്റി അഭിവാദ്യമർപ്പിച്ചു. തവനൂരിൽ സമാപിക്കുന്ന ജാഥ ജനങ്ങളിൽ നിന്ന് സ്വീകരിച്ച ലക്ഷം പേർ ഒപ്പിട്ട നിവേദനം തദ്ദേശ സ്വയംഭരണ വകുപ്പ്മന്ത്രി കെ.ടി. ജലീലിന് കൈമാറും.
Show Full Article
TAGS:LOCAL NEWS 
Next Story