Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബജറ്റ് നിര്‍ദേശം:...

ബജറ്റ് നിര്‍ദേശം: സൗന്ദര്യവല്‍ക്കരണത്തില്‍നിന്ന് 'കുന്നുംപുറം' പുറത്ത്

text_fields
bookmark_border
വേങ്ങര: സംസ്ഥാന ബജറ്റില്‍ വേങ്ങര മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളില്‍ നിന്ന് എ.ആര്‍ നഗറിലെ കുന്നുംപുറം ടൗണ്‍ സൗന്ദര്യവല്‍ക്കരണം ഒഴിവാക്കിയതില്‍ സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അതൃപ്തി. വേങ്ങര മണ്ഡലത്തില്‍ വലിപ്പംകൊണ്ട് വേങ്ങരക്കും ഒതുക്കുങ്ങലിനും പിറകില്‍ മൂന്നാം സ്ഥാനത്താണ് കുന്നുംപുറത്തി​െൻറ സ്ഥാനം. വേങ്ങരയിലും ഒതുക്കുങ്ങലിലും നേരത്തെ നഗരസൗന്ദര്യവല്‍ക്കരണം നടന്നതിനാല്‍ അടുത്തതായി പരിഗണിക്കേണ്ടിയിരുന്നത് കുന്നുംപുറത്തെയായിരുന്നു. വേങ്ങര, കൊണ്ടോട്ടി, തിരൂരങ്ങാടി റോഡുകള്‍ സംഗമിക്കുന്ന കുന്നുംപുറം ജങ്ഷൻ ഉള്‍പ്പെടുന്ന ഇവിടം സൗന്ദര്യവല്‍ക്കരണത്തിനു പരിഗണിക്കപ്പെടുമെന്നു പരക്കെ ധാരണയുണ്ടായിരുന്നെങ്കിലും ബജറ്റ് നിര്‍ദേശം വന്നപ്പോള്‍ പ്രതീക്ഷ തെറ്റി. ഗ്രാമപഞ്ചായത്തിലെ പാക്കടപ്പുറായക്കാണ് നറുക്കു വീണത്. ഇവിടെ സൗന്ദര്യവല്‍ക്കരണത്തിന് രണ്ടു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്‌. അരീക്കോട്-പരപ്പനങ്ങാടി സംസ്ഥാനപാതയും ദേശീയപാതയില്‍ നിന്ന് കോഴിക്കോട് എയര്‍പോർട്ടിലേക്കുള്ള ലിങ്ക് റോഡും കടന്നുപോവുന്ന കുന്നുംപുറം ടൗണി​െൻറ സൗന്ദര്യവല്‍ക്കരണത്തിന് ഫണ്ട് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story