Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമേരി ക്യൂറി കാമ്പസ്...

മേരി ക്യൂറി കാമ്പസ് കലായാത്രക്ക്​ സർവകലാശാലയിൽ സ്വീകരണം നൽകി

text_fields
bookmark_border
ജില്ല പര്യടനവും പൂർത്തിയാക്കി വള്ളിക്കുന്ന്: ശാസ്ത്ര രംഗത്തെ അതുല്യപ്രതിഭ മേരി ക്യൂറിയുടെ ജീവിതം അരങ്ങിലവതരിപ്പിച്ച് പരിഷത്ത് യുവ സമിതി കാമ്പസ് നാടകയാത്ര മലപ്പുറം ജില്ലയിലെ പര്യടനം പൂർത്തിയാക്കി. വിവിധ കാമ്പസുകളിൽ വിദ്യാർഥികളും അധ്യാപകരും കാമ്പസിലെ വിവിധ സംഘടനകളും സംയുക്തമായാണ് സ്വീകരണമൊരുക്കിയത്. ചൊവ്വാഴ്ച കാലിക്കറ്റ് സർവകലാശാല, മമ്പാട് എം.ഇ.എസ് കോളജ് എന്നിവിടങ്ങളിലായിരുന്നു നാടകാവതരണം. കാലിക്കറ്റ് സർവകലാശാലയിൽ നൽകിയ സ്വീകരണ പരിപാടി രജിസ്ട്രാർ ഡോ. ടി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ഡോ. ഹരികുമാരൻ തമ്പി അധ്യക്ഷത വഹിച്ചു. വിനോദ് നീക്കാം പുറത്ത്, ഗോകുൽ എന്നിവർ ആശംസകളർപ്പിച്ചു. നാടകത്തി​െൻറ സ്ക്രിപ്റ്റ് ചടങ്ങിൽ പ്രകാശനം ചെയ്തു. തുടർന്ന് മേരി ക്യൂറിയുടെ ജീവിതത്തിലെ സംഭവങ്ങൾ കോർത്തിണക്കിയ ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകം അവതരിപ്പിച്ചു. വൈകീട്ട് മമ്പാട് എം.ഇ.എസ് കോളജിൽ നൽകിയ സ്വീകരണത്തിനു ശേഷം നാടകയാത്ര പാലക്കാട് ജില്ലയിലേക്ക് പ്രവേശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story