Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഹകരണ പതാക ജാഥക്ക്...

സഹകരണ പതാക ജാഥക്ക് സ്വീകരണം

text_fields
bookmark_border
കോട്ടക്കൽ: എട്ടാമത് സഹകരണ കോണ്‍ഗ്രസ്സി​െൻറ മുന്നോടിയായി കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബി​െൻറ നേതൃത്വത്തില്‍ ആരംഭിച്ച സഹകരണ പതാക ജാഥക്ക് എടരിക്കോട്ട് സ്വീകരണം നൽകി. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച സഹകരണ പതാക ജാഥക്ക് തിരൂര്‍, തിരൂരങ്ങാടി താലൂക്കിലെ സ്വീകരണമാണ് ചൊവ്വാഴ്ച്ച നടന്നത്. വൈകീട്ട് നാലിന് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലും സ്വീകരണം നൽകി. എടരിക്കോട് സി. ആസാദ് അധ്യക്ഷത വഹിച്ചു. തയ്യിൽ അലവി, അമരിയിൽ നൗഷാദ് ബാബു, ബാലന്‍ വാരിയത്ത്, അഷ്റഫ്, കെ. അബ്ദുല്‍ ജലീല്‍, എം.കെ. ശ്യാം കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story