Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനഗരസഭ ​ൈവസ്​...

നഗരസഭ ​ൈവസ്​ ചെയർപേഴ്​സൻ സത്യപ്രതിജ്ഞ ഇന്ന്​

text_fields
bookmark_border
കൊണ്ടോട്ടി: നഗരസഭയിലെ പുതിയ വൈസ് ചെയർപേഴ്സനായി മതേതര വികസന മുന്നണിയിലെ കെ. ആയിഷാബി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ചെയർമാ​െൻറ ചുമതലയുള്ള വികസന സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. കെ.കെ. സമദ് മുമ്പാകെയാണ് സത്യപ്രതിജ്ഞ. വൈകീട്ട് നാലിന് നഗരസഭ ഹാളിലാണ് പരിപാടി. ഫെബ്രുവരി ഒന്നിനായിരുന്നു നഗരസഭയിലെ ചെയർമാൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ്. സത്യപ്രതിജ്ഞ കഴിഞ്ഞ് ഒരു മണിക്കൂറിനകം ചെയർപേഴ്സൻ രാജിവെച്ചതോടെയാണ് വൈസ് ചെയർപേഴ്സ​െൻറ സത്യപ്രതിജ്ഞ നീണ്ടത്. കഴിഞ്ഞ ദിവസം അഡ്വ. കെ.കെ. സമദ് വിഷയത്തിൽ വ്യക്തത വരുത്തണെമന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകിയിരുന്നു. തുടർന്ന് കമീഷ​െൻറ നിർദേശപ്രകാരമാണ് ബുധനാഴ്ച സത്യപ്രതിജ്ഞ നടക്കുന്നത്. ലാബ് ഉദ്ഘാടനം കൊണ്ടോട്ടി: മുണ്ടക്കുളം സി.എച്ച്.എം.കെ.എം.യു.പി സ്കൂളിൽ സ്ഥാപിച്ച ഭൂമിശാസ്ത്ര-വാനശാസ്ത്ര ലാബ് മുതുവല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് റഹ്മ മുജീബ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂളിൽ ഞായറാഴ്ചകളിൽ നടക്കുന്ന ഫിറ്റ് ഇൻസ്പിരേഷൻ കോഴ്സി​െൻറ ഉദ്ഘാടനം പി.ടി.എ പ്രസിഡൻറ് എ.പി. മൊയ്തീൻകുട്ടി നിർവഹിച്ചു. സബർമതി കൾച്ചറൽ ഫൗണ്ടേഷൻ ജില്ല ചെയർമാൻ സത്യൻ പുളിക്കൽ മുഖ്യാതിഥിയായി. പ്രധാനാധ്യാപകൻ എൻ. ദാസൻ അധ്യക്ഷത വഹിച്ചു. എഞ്ചി, മുഹമ്മദ്, കെ. അബ്ദുറഹ്മാൻ, എം. ഫൈസൽ, സുബ്രഹ്മണ്യൻ, ഇ.കെ. നിർമൽ കുമാർ, പി. മുഹമ്മദ് കുട്ടി, മുഹമ്മദലി, എൻ. ദിവ്യാദാസ് എന്നിവർ സംസാരിച്ചു. ധനസഹായം കൈമാറി കൊണ്ടോട്ടി: നിർധനരായ രോഗികൾക്കുള്ള എസ്.ഐ.പി കൊട്ടുക്കര ഹയർ സെക്കൻഡറി യൂനിറ്റി​െൻറ ധനസഹായം പെയിൻ ആൻഡ് പാലിയേറ്റിവ് കൊണ്ടോട്ടി യൂനിറ്റിന് കൈമാറി. പാലിയേറ്റിവ് കെയർ ജനറൽ സെക്രട്ടറി കെ.പി. ബാപ്പുട്ടി, സെക്രട്ടറി ശാദി മുസ്തഫ എന്നിവർ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ബഷീറിൽനിന്നും ഏറ്റുവാങ്ങി. എസ്.ഐ.പി കൺവീനർ ടി. മുഹമ്മദലി സ്വാഗതവും സ്കൂൾ ലീഡർ ശഹ്ബാസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story