Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.കെ. രാധാകൃഷ്ണൻ:...

കെ.കെ. രാധാകൃഷ്ണൻ: ജോലിയുടെ അന്തസ്സ്​ ഉയർത്തിപ്പിടിച്ച നിയമജ്ഞൻ

text_fields
bookmark_border
തിരൂർ: നിര്യാതനായ അഡ്വ. കെ.കെ. രാധാകൃഷ്ണൻ ഉയർത്തിപ്പിടിച്ചത് അഭിഭാഷക വൃത്തിയുടെ അന്തസ്സ്. കക്ഷികളോടും സഹപ്രവർത്തകരോടും സൗമ്യനായി മാത്രം പെരുമാറുന്നതായിരുന്നു അദ്ദേഹത്തി​െൻറ പ്രത്യേകത. ഏറ്റെടുക്കുന്ന കേസുകളുടെ നടത്തിപ്പിൽ അതീവ ശ്രദ്ധാലുവായിരുന്നു. അദ്ദേഹം കൈകാര്യം ചെയ്ത ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിസ്ഥാനത്തുണ്ടായിരുന്നവർ ആരോപണങ്ങളിൽ നിന്ന് മോചിതരായിട്ടുണ്ട്. മിക്കതും ക്രിമിനൽ കേസുകളായതിനാൽ എതിർഭാഗത്ത് കൂടുതലും പൊലീസായിരുന്നു. കേസ് നടത്തിപ്പിൽ കണിശക്കാരനായിരുന്നു. കൃത്യമായി പഠിച്ചല്ലാതെ കോടതിയിലെത്തില്ല. പ്രായാധിക്യം മൂലം കുറച്ച് വർഷങ്ങളായി കോടതികളിൽ പതിവായി പോകാറില്ല. തിരൂർ ബാറിനെ ഇന്നുള്ള നിലയിലേക്ക് മാറ്റിയെടുക്കുന്നതിൽ സെക്രട്ടറിയായിരിക്കെ മുഖ്യ പങ്ക് വഹിച്ചു. സഹായിയായി കൂടെയുണ്ടായിരുന്നത് ബന്ധു കൂടിയായിരുന്ന അഡ്വ. എം.കെ. ജയശങ്കറായിരുന്നു. എന്നും രാവിലെ കേസുകളുടെ വിശദാംശങ്ങൾ പകർന്നു നൽകിയാണ് ജയശങ്കറിനെ കോടതികളിലേക്ക് വിട്ടിരുന്നത്. ബുധനാഴ്ചയും വിവിധ കേസുകളുടെ നടത്തിപ്പ് ചർച്ച ചെയ്ത് ജയശങ്കർ കോടതിയിലേക്ക് പോയതിന് പിന്നാലെയാണ് മരണം ഹൃദയാഘാതത്തി‍​െൻറ രൂപത്തിൽ തേടിയെത്തിയത്. ലയൺസ്, റിക്രിയേഷൻ തുടങ്ങിയ ക്ലബുകളിലും വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തിരൂർ നഗരസഭ രൂപവത്കരിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ മത്സരിച്ച് കൗൺസിലറായെങ്കിലും പിന്നീട് അധികാര രാഷ്ട്രീയത്തിൽ നിന്ന് വിട്ട് നിന്നു. അവസാനം ഹാജരായത് ജൂനിയർ പ്രതിയായ കേസിൽ തിരൂർ: അഡ്വ. കെ.കെ. രാധാകൃഷ്ണൻ ഏറ്റവും അവസാനമായി കോടതിയിലെത്തിയത് ജൂനിയറായ അഭിഭാഷകൻ പ്രതിയായ ക്രിമിനൽ കേസിൽ. അഡ്വ. എം.കെ. ജയശങ്കറിനെതിരെ പരപ്പനങ്ങാടി കോടതിയിലുണ്ടായിരുന്ന കേസിൽ കഴിഞ്ഞ മാസം 24നാണ് അദ്ദേഹം ഹാജരായത്. തിരൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് പരപ്പനങ്ങാടിയിലേക്ക് മാറ്റിയതായിരുന്നു. പൊലീസ് ‍അനുമതിയില്ലാതെ പ്രകടനം നടത്തിയെന്നും ആക്രമണം നടത്തിയെന്നുമായിരുന്നു കേസ്. 10 പ്രതികളാണുണ്ടായിരുന്നത്. രണ്ട് പേർ വിദേശത്തായതിനാൽ എട്ട് പേർ കോടതി നടപടികൾ നേരിട്ടു. രാധാകൃഷ്ണൻ വക്കീലി‍​െൻറ വാദത്തോടെ കേസിൽ പ്രതികൾ പങ്കെടുത്തതിന് തെളിവില്ലെന്ന് കണ്ടെത്തി കോടതി കേസ് തള്ളി. ഡിസംബർ 31ന് വിചാരണ നേരിട്ട മുഴുവൻ ആളുകളേയും പരപ്പനങ്ങാടി കോടതി വെറുതെ വിടുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story