Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാളികാവ് ബ്ലോക്ക്...

കാളികാവ് ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ് യോഗം

text_fields
bookmark_border
കാളികാവ്: 2018---19 വാര്‍ഷിക പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രഥമ വര്‍ക്കിങ് ഗ്രൂപ് യോഗം ചേര്‍ന്നു. 8,46,00,000 രൂപയാണ് ബ്ലോക്ക് പഞ്ചായത്തിന് പദ്ധതി വിഹിതമായി അനുവദിച്ചത്. 5,77,00,000 ജനറല്‍ വിഭാഗത്തിനും 1.80 കോടി പട്ടികജാതി വിഭാഗങ്ങള്‍ക്കും 25 ലക്ഷം പട്ടികവര്‍ഗ വിഭാഗത്തിനും 63 ലക്ഷം മെയിൻറനന്‍സ് ഗ്രാൻറുമാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കീടത്ത് റംല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ബി.ഡി.ഒ കേശവദാസ് പദ്ധതി അവലോകനം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ. കരീം നയരേഖ അവതരിപ്പിച്ചു. 13 ഗ്രൂപ്പുകളായി തിരിഞ്ഞ് പദ്ധതി കരട് രേഖ തയാറാക്കാൻ യോഗം രൂപം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story