Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.ഡി.എസ്...

സി.ഡി.എസ് തെരഞ്ഞെടുപ്പില്‍ നേരിയ സംഘര്‍ഷം

text_fields
bookmark_border
എടക്കര: മൂത്തേടം പഞ്ചായത്ത് . നേരത്തെ തടസ്സപ്പെട്ട രണ്ട് വാര്‍ഡുകളിലെ എ.‍ഡി.എസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാതെ സി.ഡി.എസ് തെരഞ്ഞെടുപ്പ് നടത്താനുള്ള അധികൃതരുടെ നീക്കത്തെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്ത് രംഗത്തെത്തിയതോടെയാണിത്. ചോളമുണ്ട, കാറ്റാടി വാര്‍ഡുകളിലെ എ.ഡി.എസ് തെരഞ്ഞെടുപ്പുകളാണ് നേരത്തെ മുടങ്ങിയത്. എ.ഡി.എസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമേ സി.ഡി.എസ് തെരഞ്ഞെടുപ്പ് നടത്തൂവെന്ന് അന്ന് നടന്ന ചര്‍ച്ചക്ക് ശേഷം വരണാധികാരി അറിയിച്ചിരുന്നു. എന്നാല്‍ ക്രമസമാധാന പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ ഈ രണ്ട് വാര്‍ഡുകളിലെ എ.ഡി.എസ് തെരഞ്ഞെടുപ്പ് മാറ്റി നിര്‍ത്തി സി.ഡി.എസ് തെരഞ്ഞെടുപ്പ് നടത്താന്‍ ജില്ല കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് ചൊവ്വാഴ്ച കുടുംബശ്രീ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് തങ്ങളെ വിവരമറിയിച്ചിരുന്നില്ലെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. പഞ്ചായത്ത് എ.ഡി.എസില്‍ എല്‍.ഡി.എഫിന് ഏഴും യു.ഡി.എഫിന് ആറും സീറ്റാണുള്ളത്. അവശേഷിക്കുന്ന വാര്‍ഡുകളിലെ എ.ഡി.എസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷമേ സി.ഡി.എസ് ഭാരവാഹികളെ തെരഞ്ഞെടുക്കാവൂയെന്നാണ് യു.ഡി.എഫ് നിലപാട്. രാവിലെ കാരപ്പുറത്തെ പഞ്ചായത്ത് ഹാളിന് മുന്നിലെ പ്രതിഷേധം വരണാധികാരിയെ ഉപരോധിക്കുന്നതിലേക്ക് എത്തി. ഇതോടെ പൊലീസ് ലാത്തിവീശി. യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരുമായ നിരവധി ആളുകള്‍ക്ക് മ‍ര്‍ദനമേറ്റു. വൈകീട്ട് നടന്ന ചര്‍ച്ചയില്‍ തെരഞ്ഞെടുപ്പ് 14ലേക്ക് മാറ്റിവെക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story