Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചിനക്കലിൽ വീണ്ടും...

ചിനക്കലിൽ വീണ്ടും മോഷണം; ഏഴു പവൻ നഷ്​ടപ്പെട്ടു

text_fields
bookmark_border
കോട്ടക്കൽ: നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി വീണ്ടും മോഷണം. സ്വാഗതമാട് ചങ്ങരംചോല അബ്ദുറഹ്മാ​െൻറ വീട്ടിൽ നിന്ന് ഏഴു പവൻ സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചു. തിങ്കളാഴ്ച അർധരാത്രിയോടെയാണ് സംഭവം. കുടുംബമൊന്നിച്ച് പുറത്തു പോയ സമയത്തായിരുന്നു മോഷണം. രാത്രി പന്ത്രണ്ടരയോടെ തിരിച്ചെത്തിയപ്പോൾ ഒരാൾ ഓടി പോകുന്നതായി വീട്ടുകാർ പൊലീസിന് മൊഴി നൽകി. വീടി​െൻറ അടുക്കള വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. ആയുധങ്ങൾ വീട്ടുവളപ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ മൂന്നു മുറിയിലും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. സ്യൂട്ട്കേസിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണവുമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ കോട്ടക്കൽ പൊലീസ് കേസെടുത്തു. ആഴ്ചകൾക്ക് മുൻപ് സമീപത്തെ കമ്പനിയിലും മോഷണം നടന്നിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story