Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിരോധനം നിലനിൽക്കെ...

നിരോധനം നിലനിൽക്കെ കേരള എസ്​റ്റേറ്റിൽ ഭൂമി രജിസ്ട്രേഷൻ തകൃതി

text_fields
bookmark_border
കരുവാരകുണ്ട്: മുറിച്ചു വിൽപന തടയാനെന്ന പേരിൽ കേരള എസ്റ്റേറ്റിൽ നടപ്പാക്കിയ രജിസ്ട്രേഷൻ, പോക്കുവരവ് നിരോധനം നിലനിൽക്കുമ്പോഴും ആളും തരവും നോക്കി ഭൂമി രജിസ്ട്രേഷൻ നിർബാധം നടക്കുന്നതായി തെളിവ്. കരുവാരകുണ്ട് സബ് രജിസ്ട്രാർ ഓഫിസിൽ ഇത്തരത്തിൽ നിരവധി ആധാരങ്ങൾ രജിസ്റ്റർ ചെയ്തതായാണ് വിവരം. രജിസ്ട്രേഷൻ നിരോധന പേരിൽ വില്ലേജിലെ നൂറുകണക്കിന് നിർധന- തൊഴിലാളി കുടുംബങ്ങൾ വട്ടംകറങ്ങുമ്പോഴാണ് ചിലർക്ക് മാത്രം യഥേഷ്ടം രജിസ്ട്രേഷൻ നടത്തിക്കൊടുക്കുന്നത്. സബ് രജിസ്ട്രാർ ഓഫിസർ അവധിയിൽ പോകുന്ന വേളകളിലാണ് ഇത്തരം ഭൂമി രജിസ്ട്രേഷനുകൾ അധികവും നടക്കുന്നതെന്നത് ദുരൂഹതയുയർത്തുന്നു. പാട്ടക്കാലാവധി കഴിഞ്ഞ കേരള എസ്റ്റേറ്റ് തോട്ടഭൂമി വ്യാപകമായി മുറിച്ചുവിൽക്കുന്നു എന്ന പരാതിക്കിടെയാണ് എസ്റ്റേറ്റിലുൾപ്പെടുന്ന സി രണ്ട് ഡിവിഷനിലെ 256 ഏക്കറിലെ രജിസ്ട്രേഷനും പോക്കുവരവിനും നിരോധനമേർപ്പെടുത്തി 2011 ജനുവരി 31ന് ഉത്തരവിറങ്ങിയത്. ഈ ഉത്തരവ് പിന്നീട് കേരള എസ്റ്റേറ്റ് വില്ലേജിലെ സി രണ്ട് ഡിവിഷനുൾപ്പെടുന്ന 156 ബ്ലോക്കിനും, പുറമെ 155, 157 ബ്ലോക്കുകൾക്കും ബാധകമാക്കി നിർദേശം വന്നു. ഇതോടെ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിലായി. കുടുംബസ്വത്ത് ഓഹരി വെക്കാൻ മുതൽ പുരയിടം വിറ്റ് മക്കളുടെ വിവാഹം നടത്താൻ വരെ കഴിയാതായി. എന്നാൽ, കോൺഗ്രസ് നേതാവ് പി. ഉണ്ണിമാ‍​െൻറ ഇടപെടലിനെ തുടർന്ന് 2016 ഏപ്രിലിൽ നിരോധനം സി രണ്ട് ഡിവിഷന് മാത്രമാക്കിക്കൊണ്ട് വീണ്ടും നിർദേശം വന്നു. ഇതി‍​െൻറ ഭാഗമായി രജിസ്ട്രേഷൻ നടത്തേണ്ട ഭൂമി സി രണ്ടിൽ പെടുന്നതല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖ വില്ലേജ് ഓഫിസർ രജിസ്ട്രാർക്ക് നൽകണം. എന്നാൽ, 2016 ഡിസംബറിൽ നിരോധനം വീണ്ടും കൂടുതൽ ബ്ലോക്കുകൾക്ക് ബാധകമാക്കി നിർദേശം വരികയായിരുന്നു. ഇതോടെ പ്രശ്നം ഒരിക്കൽകൂടി രൂക്ഷമായി. അത്യാവശ്യഘട്ടങ്ങളിൽ പോലും രജിസ്ട്രേഷൻ നടത്താനാവാതെ സാധാരണക്കാർ മടങ്ങി. വില്ലേജ് ഓഫിസർ സാക്ഷ്യപത്രം നൽകാത്തതും തടസ്സമായി. ഇതിനിടെയാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ 156 ബ്ലോക്കിൽപെടുന്ന നിരവധി ആധാരങ്ങൾ കരുവാരകുണ്ട് സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്ട്രേഷൻ നടത്തിയതായ വിവരം പുറത്തുവന്നത്. സി രണ്ട് ഡിവിഷനിൽപെട്ട ഭൂമിയല്ലെന്നതിന് വില്ലേജ് ഓഫിസർ സാക്ഷ്യപത്രവും നൽകിയിട്ടുണ്ട്. രജിസ്ട്രേഷൻ നടത്തിയതാവട്ടെ, സബ് രജിസ്ട്രാർ അവധിയിൽ പോവുകയും മറ്റൊരാൾക്ക് ചുമതല നൽകുകയും ചെയ്ത വേളകളിൽ മാത്രവും. ഇതിനെ തുടർന്നാണ് ചിലർക്ക് മാത്രം സാക്ഷ്യപത്രം നൽകുന്ന വില്ലേജ് ഓഫിസറുടെയും ചില ആധാരങ്ങൾ മാത്രം രജിസ്ട്രേഷൻ നടത്തുന്ന സബ് രജിസ്ട്രാർ ഇൻ ചാർജി‍​െൻറ യും നടപടി വിവാദമായത്. ഇതിനിടെ, റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐയുടെ ഒരു ജില്ല കമ്മിറ്റി അംഗത്തിനെതിരെ പാർട്ടിയിലെതന്നെ ചിലർ ആരോപണവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story