Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിരവധി...

നിരവധി മോഷണക്കേസുകളിലെ പ്രതികളുമായി പൊലീസ്​ തെളിവെടുത്തു

text_fields
bookmark_border
മണ്ണാർക്കാട്: നിരവധി മോഷണക്കേസുകളിലെ പ്രതികളുമായി മണ്ണാർക്കാട് പൊലീസ് തെളിവെടുത്തു. അന്തർ ജില്ല മോഷ്ടാക്കളും കൊല്ലം സ്വദേശികളുമായ ഷാജിമോൻ (36), നിജാദ് (20) എന്നിവരെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. 2017 മേയ് ഏഴിന് പോത്തോഴിക്കാവ് ക്ഷേത്രഭണ്ഡാരവും ആഗസ്റ്റ് 31ന് ചിറക്കൽപടിയിലെ അടച്ചിട്ട വീടും കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. സമാന കേസുകളിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പ്രതികൾ. അവിടെ നിന്നാണ് മണ്ണാർക്കാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തത്. ഇവർക്കെതിരെ കൊല്ലം, തൃശൂർ, എറണാകുളം, മണ്ണാർക്കാട്, നാട്ടുകൽ, ശ്രീകൃഷ്ണപുരം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ പത്തോളം കളവ് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story