Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകഥകൾ അവശേഷിപ്പിച്ച് ...

കഥകൾ അവശേഷിപ്പിച്ച് മാനുപ്പ യാത്രയായി

text_fields
bookmark_border
താനൂർ: കൗതുകമുണർത്തുന്ന വേഷവിധാനങ്ങളോടെ താനൂരി​െൻറ വീഥികളിലൂടെ നടന്നുനീങ്ങിയിരുന്ന മാനുപ്പ ഓർമയായി. മുഷിഞ്ഞ കോട്ടും കാലിലും കൈകളിലും വളകളും വിവിധ നിറങ്ങളിലുള്ള തുണികൾ തലയിലും മറ്റും കെട്ടി മൗനിയായി നടന്നുനീങ്ങുന്ന കാഴ്ച താനൂരുകാർക്ക് എന്നും പരിചിതമായിരുന്നു. താനൂർ ബ്ലോക്ക് ഓഫിസിന് സമീപത്തെ മാനു ഹാജിയുടെ വീടിനോട് ചേർന്ന ഔട്ട് ഹൗസിലായിരുന്നു പകൽ സമയങ്ങളിൽ ഊരുചുറ്റൽ. നേരം ഇരുട്ടുന്നതോടെ താമസ കേന്ദ്രത്തിലെത്തും. വർഷങ്ങൾക്ക് മുമ്പ് അപകടത്തിൽപെട്ട് പരിക്കുപറ്റിയതോടെ നടത്തവും ഇല്ലാതായി. എന്നാലും പരിചിതർ മാനുപ്പയെ തേടിയെത്തും കുശലം പറഞ്ഞ് മടങ്ങും. നാട്ടുകാർ വൃദ്ധസദനത്തിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അതത്ര തൃപ്തിയായില്ല. രാത്രിയിൽ നാട്ടുകാർ ഭക്ഷണം എത്തിക്കും. പതിവുപോലെ രാവിലെ പുറത്ത് കാണാത്തതിനെ തുടർന്ന് അന്വഷിച്ചപ്പോഴാണ് മരണപ്പെട്ട വിവരം അറിയുന്നത്. മയ്യിത്ത് നടക്കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പടം...tird2 manuppa thanur
Show Full Article
TAGS:LOCAL NEWS 
Next Story