Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചർക്ക നൽകുന്നത്​...

'ചർക്ക നൽകുന്നത്​ സാമ്രാജ്യത്വ പോരാട്ടത്തി​െൻറ ആശയം'

text_fields
bookmark_border
എടപ്പാൾ: സാമ്രാജ്യത്വ പോരാട്ടത്തി​െൻറ വലിയൊരു ആശയമാണ് ചർക്കയെന്നും ഗാന്ധിജിയും ഗാന്ധിയൻ ആശയങ്ങളുമാണ് ഇതിന് പിന്നിൽ ഉണ്ടാകേണ്ടതെന്ന് കഥാകൃത്ത് പി. സുരേന്ദ്രൻ പറഞ്ഞു. തവനൂർ കേളപ്പജി സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ സർവോദയ മിത്ര മണ്ഡലം ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'ചർക്ക ചലിക്കുന്നത് ഗാന്ധിയൻ ദർശനത്തിലേക്ക്' വിദ്യാർഥികൾക്കുള്ള ചർക്ക പരിചയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂളിലെ ഗാന്ധി പഠനവിഷയ വിദ്യാർഥികൾക്കാണ് 70ാം സർവോദയ (തിരുനാവായ) മേളയുടെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. വിദ്യാർഥികൾക്ക് ചർക്ക പരിചയവും നൂൽനൽക്കലും വേറിട്ട അനുഭവമായി. സർവോദയ മിത്ര മണ്ഡലം ജില്ല പ്രസിഡൻറ് പ്രണവം പ്രസാദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ടി.വി. ശിവദാസ്, മുഹമ്മദലി മുളക്കൽ, പ്രിൻസിപ്പൽ പി. ഫാത്തിമ, ഫിറോസ് അണ്ണക്കമ്പാട്, രാജേഷ് പ്രശാന്തിയിൽ, പി. കോയക്കുട്ടി, കെ. രവീന്ദ്രൻ, കെ. മുരളീധരൻ, വി.ആർ. മോഹനൻ നായർ, ടി.വി. അബ്ദുസ്സലാം, എം.പി.എ. ലത്തീഫ്, എം. രഘു എന്നിവർ സംസാരിച്ചു. പടം...tirp2 'ചർക്ക ചലിക്കുന്നത് ഗാന്ധിയൻ ദർശനത്തിലേക്ക്' വിദ്യാർഥികൾക്കുള്ള ചർക്ക പരിചയ പരിപാടി കഥാകൃത്ത് പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു ഭവനനിർമാണ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം പ്രതിഷേധാർഹം -ചെയർമാൻ പൊന്നാനി: പി.എം.എ.വൈ ഭവന നിർമാണ പദ്ധതി ഗുണഭോക്താക്കളെ വസ്തുത വിരുദ്ധ പ്രചാരണം നടത്തി കബളിപ്പിക്കുന്നതിൽനിന്ന് പ്രതിപക്ഷം പിന്മാറണമെന്ന് നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി പറഞ്ഞു. ഗുണഭോക്താക്കളെ നഗരസഭ വഞ്ചിക്കുന്നുവെന്ന രീതിയിൽ പ്രതിപക്ഷ കൗൺസിലർമാർ പ്രചാരണം നടത്തിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പദ്ധതിപ്രകാരം കരാറുടമ്പടി െവക്കുമ്പോൾതന്നെ ഏഴുവർഷത്തേക്ക് വിൽക്കാനോ വാടകക്ക് നൽകാനോ പാടില്ല എന്ന് പദ്ധതി മാർഗരേഖയിലുള്ളതാണ്. പദ്ധതിപ്രകാരം വീട്വെക്കുന്ന സ്ഥലത്തി​െൻറ ആധാരം 200 രൂപ മുദ്രപത്രത്തിൽ തയാറാക്കിയ ഉടമ്പടി പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് മാത്രമാണ് നഗരസഭ നിർദേശിച്ചിട്ടുള്ളത്. ഇതിനാൽ ത്രികക്ഷി കരാറുടമ്പടി പ്രകാരം ഗുണഭോക്താവിന് ബാങ്കുകളിൽനിന്ന് വായ്പ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാഹചര്യവും ഉണ്ടാകും. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഗുണഭോക്താക്കളിൽനിന്ന് കരാറുടമ്പടി പ്രകാരം കക്ഷികളുടെ ആധാരം കഴിഞ്ഞകാലങ്ങളിൽ 12 വർഷത്തേക്ക് നഗരസഭയിൽ സൂക്ഷിച്ചിരുന്നു. എന്നാൽ, ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി പി.എം.എ.വൈ ഭവന നിർമാണ ഗുണഭോക്താക്കളോട് ഉദാര സമീപനമാണ് ഈ ഭരണസമിതി സ്വീകരിച്ചിട്ടുള്ളത്. പദ്ധതി സുഗമമായി നടത്തുന്നതിന് അനുകൂലിക്കുന്ന ഗുണഭോക്താക്കളെ കള്ളപ്രചാരണം വഴി തെറ്റിദ്ധരിപ്പിക്കുന്ന പ്രതിപക്ഷം സ്വയം അപഹാസ്യരാവുമെന്നും ചെയർമാൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story