Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമികച്ച ശുചിത്വ...

മികച്ച ശുചിത്വ നഗരമാകാൻ പെരിന്തൽമണ്ണയും

text_fields
bookmark_border
കേന്ദ്ര സർക്കാറി​െൻറ ശുചിത്വ സർവേ അടുത്ത ദിവസം നടക്കും പെരിന്തൽമണ്ണ: കേന്ദ്ര സർക്കാർ രാജ്യത്തെ മികച്ച ശുചിത്വ നഗരങ്ങളെ കണ്ടെത്തുന്നതിനായി നടത്തുന്ന പ്രത്യേക ശുചിത്വ സർവേ 'സ്വച്ഛസർവേഷൻ 2018' പെരിന്തൽമണ്ണയിലും. പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തിലുള്ള സർവേക്കായി 'കാർവി' ഏജൻസി സംഘം അടുത്ത ദിവസമെത്തും. നഗരസഭ ശുചിത്വ പരിപാലനത്തിനായി നടപ്പാക്കിയ ജീവനം പദ്ധതിയുടെ പ്രവർത്തനം സംഘം വിലയിരുത്തുമെന്ന് ചെയർമാൻ മുഹമ്മദ് സലീം, ആരോഗ്യസമിതി ചെയർമാൻ പത്തത്ത് ആരിഫ്, പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. കുഞ്ഞയമദ് എന്നിവർ അറിയിച്ചു. ജീവനം ശുചിത്വ പദ്ധതിയെ കുറിച്ച് തെരഞ്ഞെടുക്കപ്പെട്ട നാട്ടുകാരോടും ചോദ്യങ്ങൾ ഉന്നയിക്കും. നഗരസഭക്കനുകൂല മറുപടി നൽകാൻ നഗരവാസികളെ തയാറെടുപ്പിക്കാനും ബോധവത്കരിക്കാനും ഹരിതസേന, കുടുംബശ്രീ, രാഷ്ട്രീയ- പ്രവർത്തകർ, ക്ലബ് പ്രവർത്തകർ എന്നിവർ സന്നദ്ധമായിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിനതീതമായി നഗരത്തി​െൻറ ശുചിത്വ സർവേയിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് ചെയർമാൻ അഭ്യർഥിച്ചു. ട്വൻറി20 ക്രിക്കറ്റ് ടൂർണമ​െൻറിന് ഇന്ന് തുടക്കം പെരിന്തൽമണ്ണ: എട്ടാമത് കെ.വി.ആർ മാരുതി പ്രസിഡൻസ് ട്രോഫി ഓൾ കേരള ട്വൻറി20 ക്രിക്കറ്റ് ടൂർണമ​െൻറിന് ബുധനാഴ്ച പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടക്കമാകും. 18 വരെ നീളുന്ന ടൂർണമ​െൻറിൽ 22 ടീമുകൾ പങ്കെടുക്കും. രാവിലെ 8.30നും ഉച്ചക്ക് ഒന്നിനുമാണ് മത്സരങ്ങൾ. ഉദ്ഘാടന ദിവസം രാവിലെ ലോർഡ്സ് സി.സി മലപ്പുറം കോൺഫിഡൻറ് ചൈതന്യ സി.സി ഒഡോപറ്റയെയും ഉച്ചക്ക് ശേഷം വല്ലപ്പുഴ സി.സി സ്ട്രൈവേഴ്സ് സി.സി മഞ്ചേരിയെയും നേരിടും.
Show Full Article
TAGS:LOCAL NEWS 
Next Story