Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുലാമന്തോൾ പുഴയോരത്ത്...

പുലാമന്തോൾ പുഴയോരത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി

text_fields
bookmark_border
പെരിന്തൽമണ്ണ: പുലാമന്തോളിൽ പുഴയോരത്ത് കഞ്ചാവ് ചെടികൾ കെണ്ടത്തി. മൂന്ന് മീറ്ററോളം നീളവും ഒരു കിലോയിലധികം തൂക്കവും വരുന്ന കഞ്ചാവ് ചെടികൾ പെരിന്തൽമണ്ണ സർക്കിൾ ഇൻസ്പെക്ടർ കെ.പി. മോഹന​െൻറ േനതൃത്വത്തിലുള്ള എക്സൈസ് സംഘം നടത്തിയ തിരച്ചിലിലാണ് കെണ്ടത്തിയത്. ഇവ വടകര എൻ.ഡി.പി.എസ് കോടതിയിലേക്ക് അയച്ചു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. പരിശോധനയിൽ പ്രിവൻറിവ് ഓഫിസർമാരായ വി. കുഞ്ഞിമുഹമ്മദ്, സുഗതകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. സായിറാം, വി.കെ. ശരീഫ്, സജയകുമാർ, പ്രത്യുഷ, ഡ്രൈവർ പുഷ്പരാജ് എന്നിവർ പങ്കെടുത്തു. mn ഒാേട്ടായിൽ മദ്യവിൽപന; ഒരാൾ പിടിയിൽ പെരിന്തൽമണ്ണ: ഓേട്ടാറിക്ഷയിൽ മദ്യവിൽപന നടത്തിയയാളെ പെരിന്തൽമണ്ണ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എടക്കരയിലെ ഉപ്പട സ്വദേശി വടയാട്ടിൽ ശ്രീകാന്തിനെയാണ് (21) പൊന്ന്യാകുർശ്ശിയിൽനിന്ന് പിടികൂടിയത്. ഓട്ടോയിൽനിന്ന് 24 മദ്യക്കുപ്പികളും പിടിച്ചെടുത്തു. ചെറിയ കുപ്പികളിലാക്കി മദ്യം വിൽക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ കെ.പി. മോഹൻ, പ്രിവൻറിവ് ഓഫിസർമാരായ വി. കുഞ്ഞിമുഹമ്മദ്‌, സുഗതകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. സായിറാം, വി.കെ. ശരീഫ്, സജയകുമാർ, പ്രത്യുഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story