Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുലാമന്തോളിലെ കടയിൽ...

പുലാമന്തോളിലെ കടയിൽ മോഷണം

text_fields
bookmark_border
പുലാമന്തോൾ: പുഴ റോഡിൽ ടൗൺ ജുമാമസ്ജിദിന് സമീപത്തെ കടയിൽ മോഷണം. വളാഞ്ചേരി കഞ്ഞിപ്പുര സ്വദേശി ഷറഫുവി​െൻറ ഉടമസ്ഥതയിലുള്ള ബിസ്മി ഗ്രോസറിയിലാണ് തിങ്കളാഴ്ച രാത്രി മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെ എട്ടിന് കട തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയുടെ ചില്ലറ നോട്ടുകൾ നഷ്ടപ്പെട്ടതായും കമ്പ്യൂട്ടറി​െൻറ വയറുകൾ മുറിച്ചുമാറ്റിയതായും സ്ഥാപനമുടമ പരാതിപ്പെട്ടു. പെരിന്തൽമണ്ണ സി.ഐയുടെ നേതൃത്വത്തിൽ പൊലീസും മലപ്പുറത്തുനിന്ന് വിരലടയാള വിദഗ്ധരുമെത്തി തെളിവെടുത്തു. ടൗണിൽ മാസങ്ങൾക്ക് മുമ്പ് മൊബൈൽ ഷോപ്പുകളിലും ഹോട്ടലുകളിലും മോഷണം നടന്നിരുന്നു. ടൗണിലുണ്ടായിരുന്ന പൊലീസ് എയ്ഡ് പോസ്റ്റും -നിരീക്ഷണവും ഇല്ലാതായതോടെ മോഷ്ടാക്കളുടെയും -സാമൂഹിക വിരുദ്ധരുടെയും ശല്യം മേഖലയിൽ രൂക്ഷമായിട്ടുണ്ട്. വിളയൂർ, -പുലാമന്തോൾ ഭാഗങ്ങളിൽനിന്ന് ബൈക്കുകളും മറ്റും നഷ്ടപ്പെടുന്നതും പതിവായിട്ടുണ്ട്. CAPTION മോഷണം നടന്ന ബിസ്മി ഗ്രോസറിയിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു
Show Full Article
TAGS:LOCAL NEWS 
Next Story