Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുട്ടികളെ...

കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന്​ വിദ്യാർഥി; വെള്ളം കുടിച്ച്​ പൊലീസും നാട്ടുകാരും

text_fields
bookmark_border
എല്ലാം തോന്നലെന്ന് പിന്നീട് വെളിപ്പെടുത്തൽ കൊളത്തൂർ: വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടു പോയെന്ന വാർത്ത കേട്ട് നാടാകെ മണിക്കൂറുകൾ മുൾമുനയിൽ. സംഭവത്തി​െൻറ പിറകെ ഒാടിയ പൊലീസും നാട്ടുകാരും ഒടുവിൽ വിദ്യാർഥിയുടെ തോന്നൽ കഥ കേട്ട് ഒാട്ടം നിർത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ വെങ്ങാടാണ് സംഭവങ്ങളുടെ തുടക്കം. വെങ്ങാട്‌ സ്കൂളിലെ വിദ്യാർഥിയാണ് തന്നെ ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് പറഞ്ഞത്‌. നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും കാര്യം തിരക്കിയപ്പോൾ താൻ രക്ഷപ്പെട്ട്‌ ഓടുകയായിരുന്നെന്നും കാറിൽ കൊളത്തൂർ നാഷനൽ സ്കൂൾ യൂനിഫോം ധരിച്ച മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയെന്നും കുട്ടി 'വെളിപ്പെടുത്തി'. ഇതോടെ അങ്കലാപ്പിലായ ബന്ധുക്കളും നാട്ടുകാരും വിദ്യാര്‍ഥിയെ കൊളത്തൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഞൊടിയിടയിൽ സമൂഹ മാധ്യമങ്ങളിലൂടെ വാർത്ത പടർന്നു. കൊളത്തൂർ, വെങ്ങാട് സ്കൂളുകളിലെ ഹാജർ പരിശോധിച്ച പൊലീസ് കുട്ടികളെല്ലാം സ്കൂളുകളിലും വരാത്തവർ വീടുകളിലും ഉണ്ടെന്ന് ഉറപ്പ് വരുത്തി. തുടർന്ന് വിശദമായി കാര്യങ്ങൾ തിരക്കിയപ്പോഴാണ് എല്ലാം തനിക്ക് ഒരു സ്വപ്നം പോലെ തോന്നിയതാണെന്ന് കുട്ടി പൊലീസിനോട് പറഞ്ഞത്. തട്ടിക്കൊണ്ടു പോകൽ വാർത്തകൾ വ്യാപകമായതിനാൽ കുട്ടിയുടെ വെളിപ്പെടുത്തൽ രണ്ട് മണിക്കൂർ െപാലീസിനെയും നാട്ടുകാരെയും വെള്ളംകുടിപ്പിച്ചു. എടപ്പലം പാലത്തിൽ വിദ്യാർഥിനികളെ ശല്യം ചെയ്യുന്നെന്ന് കൊളത്തൂർ: മൂർക്കനാട്--എടപ്പലം പാലത്തിൽ പൂവാലന്മാരുടെ വിളയാട്ടമെന്ന് പരാതി. കഴിഞ്ഞ ദിവസം പാലത്തിലൂടെ നടന്നു പോകുകയായിരുന്ന കോളജ് വിദ്യാർഥിനിയെ അപായപ്പെടുത്താൻ ശ്രമിച്ചെന്നും പരാതിയുണ്ട്. രാവിലെ ഏഴരയോടെ കോളജിൽ പോകാൻ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാലത്തിലൂടെ നടന്നുപോകുമ്പോൾ കാറിലെത്തിയ രണ്ടുപേർ ശല്യം ചെയ്യുകയും അപായപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നത്രെ. വാഹന ഗതാഗതം കുറവുള്ള എടപ്പലം പാലത്തിൽ പൂവാലന്മാരുടെ ശല്യമുള്ളതായി മുമ്പും വാർത്തയുണ്ടായിരുന്നു. പാലത്തിലൂടെ ബസ് സർവിസ് ഇല്ലാത്തതിനാൽ എടപ്പലം സ്കൂളിലേക്കും പുലാമന്തോൾ, പെരിന്തൽമണ്ണ ഭാഗങ്ങളിലേക്കുമുള്ള മൂർക്കനാട് ഭാഗത്തെ നിരവധി വിദ്യാർഥികൾ പാലത്തിലൂടെ നടന്നാണ് പോകുന്നത്. വിദ്യാർഥികളുടെ സുരക്ഷക്കായി മുൻകരുതൽ സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നും പാലത്തിൽ കാമറ സ്ഥാപിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story