Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംസ്ഥാനതല പഞ്ചായത്ത്...

സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം: ജില്ലയില്‍ നാല് സെമിനാറുകള്‍

text_fields
bookmark_border
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നടക്കുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തി​െൻറ ഭാഗമായി തദ്ദേശ സ്വയംഭരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ നാല് സെമിനാറുകള്‍ സംഘടിപ്പിക്കും. ഫെബ്രുവരി ഒമ്പതിന് എടപ്പാളില്‍ 'സ്ത്രീ ശാക്തീകരണം പഞ്ചായത്തുകള്‍ ഇനിയും പിന്നിടേണ്ട വഴികൾ' വിഷയം ഡോ. കെ.പി.എന്‍. അമൃതയും പത്തിന് വേങ്ങരയില്‍ 'വികേന്ദ്രീകൃതാസൂത്രണത്തി​െൻറ രണ്ട് ദശകങ്ങളും തദ്ദേശ സ്വയംഭരണവും' കില ഡയറക്ടര്‍ ഡോ. ജോയ് ഇളമനും അന്നേ ദിവസം അമരമ്പലത്ത് 'വിവരസാങ്കേതിക വിദ്യയിലൂടെ നാളത്തെ പഞ്ചായത്തുകൾ' ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ജിജു കൃഷ്ണനും അവതരിപ്പിക്കും. 14ന് മലപ്പുറത്ത് ജില്ല പഞ്ചായത്ത് ഹാളില്‍ നടക്കുന്ന സെമിനാര്‍ പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 'മാലിന്യ സംസ്‌കരണം പഞ്ചായത്തുകള്‍ നേരിടുന്ന വെല്ലുവിളികള്‍' വിഷയം ഹരിത കേരള മിഷനിലെ എന്‍. ജഗജീവന്‍ അവതരിപ്പിക്കും. കോഡൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന സംഘാടകസമിതി യോഗത്തില്‍ ഉപസമിതി ചെയര്‍മാന്‍ സി.പി. ഷാജി അധ്യക്ഷത വഹിച്ചു. സുനില്‍ കുമാര്‍ പത്തായക്കാട്ടില്‍ പരിപാടികള്‍ വിശദീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story