Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിനോദയാത്രക്ക് സ്കൂൾ...

വിനോദയാത്രക്ക് സ്കൂൾ ബസ് ഉപയോഗിച്ചെന്ന് പരാതി; കോട്ടക്കലിൽ കൈയാങ്കളി

text_fields
bookmark_border
കോട്ടക്കൽ: വിനോദയാത്രക്ക് സ്കൂൾ ബസ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വാക്തർക്കവും െകെയാങ്കളിയും. പരാതിയെ തുടർന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ദേശീയപാത പറമ്പിലങ്ങാടിയിലാണ് സംഭവം. ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ബസ് മറ്റൊരു എൽ.പി സ്കൂളിലെ വിദ്യാർഥികളുമായി വിനോദയാത്രക്ക് പോയെന്നാണ് ടൂറിസ്റ്റ് ബസ് തൊഴിലാളി സംഘടനയുടെ ആരോപണം. വളാഞ്ചേരി വെങ്ങാടുനിന്ന് വിനോദയാത്ര കഴിഞ്ഞെത്തിയ സ്കൂൾ ബസ് സംഘടന ഭാരവാഹികൾ തടഞ്ഞു. വാഹനങ്ങൾ തമ്മിൽ ഉരസുകയും ചെയ്തു. ഇതോടെ വാക്തർക്കവും ൈകയാങ്കളിയുമായി. മർദിച്ചെന്നാരോപിച്ച് രാജാസ് സ്കൂൾ അധ്യാപകനായ മുജീബ് റഹ്മാൻ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇദ്ദേഹത്തി​െൻറ പരാതിയിൽ സംഘടന ഭാരവാഹികളായ ഇബ്രാഹിം, അഷ്കർ എന്നിവരെ എസ്.ഐ ആർ. വിനോദ് കുമാർ അറസ്റ്റ് ചെയ്തു. അധ്യാപകൻ മർദിച്ചെന്ന പരാതിയിൽ ആശുപത്രിയിലായിരുന്ന ഇരുവരെയും ഇവിടെ വെച്ചാണ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇതോടെ ടാക്സി, ടൂറിസ്റ്റ് ജീവനക്കാർ സ്റ്റേഷനിലെത്തി. വ്യാജ ടാക്സിയിൽ ഓട്ടം നടത്തുന്നവർക്കെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം. തുടർചർച്ചയിൽ ഇരുവർക്കും ജാമ്യം നൽകി. തുടർന്ന് ഇബ്രാഹിമും അഷ്കറും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം വ്യാജ ടാക്സി മോട്ടോർ വാഹന വകുപ്പ് പിടികൂടിയത് 'മാധ്യമം' വാർത്ത നൽകിയിരുന്നു. അനധികൃതമായി ഓടുന്ന ഇത്തരം വാഹനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വിവരം നൽകാൻ വകുപ്പ് അധികൃതർ തൊഴിലാളികൾക്ക് നിർദേശം നൽകിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story