Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലിക്കറ്റിൽ...

കാലിക്കറ്റിൽ ഫലപ്രഖ്യാപനം കുറ്റമറ്റതാക്കും

text_fields
bookmark_border
കാലിക്കറ്റിൽ ഫലപ്രഖ്യാപനം കുറ്റമറ്റതാക്കും തേഞ്ഞിപ്പലം: അധ്യാപകരുടെ സമ്പൂർണ സഹകരണത്തിലൂടെ എല്ലാ പരീക്ഷകളുടെയും മൂല്യനിർണയം ഏറ്റവും കുറഞ്ഞ സമയംകൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതായി കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ പറഞ്ഞു. പരീക്ഷകളും ഫലപ്രഖ്യാപനവും സമയബന്ധിതമാക്കാനും കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് നടത്താനുമായി ചേർന്ന അഫിലിയേറ്റഡ് കോളജ് പ്രിൻസിപ്പൽമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂല്യനിർണയവും പരീക്ഷഭവനിലെ ടാബുലേഷൻ ജോലികളും 14 ദിവസംകൊണ്ട് പൂർത്തിയാക്കി ഫൈനൽ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. കോളജുകളുടെ സഹകരണത്തോടെ വലിയ നേട്ടങ്ങൾ കൈവരിക്കാമെന്നതി​െൻറ ഉദാഹരണമാണ് പാവപ്പെട്ടവർക്കായി ഏറ്റെടുത്ത് വിദ്യാർഥികൾ നടപ്പാക്കുന്ന അഭയം ഭവനനിർമാണ പദ്ധതി. പാവപ്പെട്ടവർക്ക് 250 വീടുകൾ ജൂബിലി വർഷത്തിൽ നിർമിച്ചുനൽകാനായിരുന്നു തുടക്കത്തിൽ ലക്ഷ്യമിട്ടത്. എന്നാൽ, ഇപ്പോൾ 300 വീടുകളുടെ നിർമാണം പുരോഗമിച്ചുവരുകയാണ്. േപ്രാ വൈസ് ചാൻസലർ ഡോ. പി. മോഹൻ അധ്യക്ഷത വഹിച്ചു. മികച്ച പഠനഗവേഷണങ്ങളിലൂടെ ഉന്നത നിലവാരം പുലർത്തുകയും ബ്രിക്സ് റാങ്കിങ്ങിൽ ഇന്ത്യയിലെ മികച്ച ആറാമത്തെ സർവകലാശാലയായി മാറുകയും ചെയ്തത് കാലിക്കറ്റ് സർവകലാശാലയുടെ നേട്ടമാണ്. സമാന നേട്ടങ്ങൾ പരീക്ഷനടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും കൈവരിക്കാനാണ് ശ്രമമെന്ന് േപ്രാ വൈസ് ചാൻസലർ പറഞ്ഞു. ഇേൻറണൽ മാർക്കുകൾ സർവകലാശാലക്ക് നൽകുമ്പോൾ പിശകുണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് സിൻഡിക്കേറ്റ് അംഗം ഡോ. സി.എൽ. ജോഷി പറഞ്ഞു. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി. വിജയരാഘവൻ, ഡോ. ഡി.പി. ഗോഡ്വിൻ സാംരാജ്, ഡോ. എം. സത്യൻ, പരീക്ഷ കൺേട്രാളർ ഡോ. വി.വി. ജോർജുകുട്ടി, ഫിനാൻസ് ഓഫിസറുടെ ചുമതല വഹിക്കുന്ന വേലായുധൻ മുടിക്കുന്നത്ത് എന്നിവർ പങ്കെടുത്തു. രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൽ മജീദ് സ്വാഗതവും കോളജ് െഡവലപ്മ​െൻറ് കൗൺസിൽ ഡയറക്ടർ ഡോ. സന്തോഷ് നമ്പി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story