Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആദിവാസികൾക്കിടയിലെ...

ആദിവാസികൾക്കിടയിലെ അരിവാൾ രോഗം: മെഡിക്കൽ ഓഫിസർമാർക്ക് പരിശീലനം നൽകി

text_fields
bookmark_border
നിലമ്പൂർ: ജില്ലയിൽ ആദിവാസികൾ ഉൾപ്പെടെയുള്ളവരിൽ കാണുന്ന അരിവാൾ രോഗ നിയന്ത്രണത്തിനും തുടർചികിത്സയുടെയും ഭാഗമായി മെഡിക്കൽ ഓഫിസർമാർക്ക് പരിശീലനം നൽകി. കോഴിക്കോട് മെഡിക്കൽ കോളജ് പാത്തോളജി വിഭാഗത്തിൽനിന്നും പ്രത‍്യേകം പരിശീലനം ലഭിച്ച ഡോക്ടർമാരാണ് പരിശീലനം നൽകിയത്. രാവിലെ പത്തരമുതൽ ഉച്ചക്ക് 12 മണിവരെയായിരുന്നു ക്ലാസ്. നിലമ്പൂർ ജില്ല ആശുപത്രിയിലെ പാത്തോളജിസ്റ്റ് ഡോ. കെ.കെ. പ്രവീണ, ഡോ. നാലകത്ത് അബൂബക്കർ, റിട്ട. ഹെൽത്ത് സൂപ്പർ വൈസർ കൃഷ്ണദാസ് എന്നിവർ ക്ലാസെടുത്തു. നിലമ്പൂർ മേഖലയിൽ 40 പേർക്കാണ് അരിവാൾ രോഗമുള്ളത്. ഇതിൽ 98 ശതമാനം പേരും ആദിവാസികളാണ്. കോളനിയിലെത്തി രോഗ നിർണയ ക‍്യാമ്പ് നടത്തുകയും കണ്ടെത്തുന്ന രോഗികൾക്ക് തുടർചികിത്സ ഉറപ്പാക്കുകയുമാണ് ലക്ഷ‍്യം. ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വയനാട് ജില്ലയിലാണ് അരിവാൾ രോഗികൾ കൂടുതലുള്ളത്. ഗോത്രവിഭാഗം ആദിവാസി കുട്ടികൾ താമസിച്ചുപഠിക്കുന്ന നിലമ്പൂർ ഇന്ദിര ഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ‍്യൽ സ്കൂളിൽ ആരോഗ‍്യ വകുപ്പി‍​െൻറ നേതൃത്വത്തിൽ തിങ്കളാഴ്ച ആദിവാസി പ്രമോട്ടർമാർക്ക് ബോധവത്കരണ പരിശീലനം നൽകിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story