Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്​കൂൾ ബസിൽനിന്ന്​...

സ്​കൂൾ ബസിൽനിന്ന്​ തട്ടിക്കൊണ്ടുപോയ കുട്ടിയെ മോചിപ്പിച്ചു; റാഞ്ചികളിലൊരാൾ വെടിയേറ്റു മരിച്ചു

text_fields
bookmark_border
ന്യൂഡൽഹി: റിപ്പബ്ലിക്ദിന തേലന്ന് ഡൽഹിയിൽ സ്കൂൾ ബസിൽനിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരനെ ഗാസിയാബാദിൽ പൊലീസ് ചൊവ്വാഴ്ച പുലർച്ചെ മോചിപ്പിച്ചു. തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തട്ടിക്കൊണ്ടുപോയ കുട്ടിയെ അതിർത്തിക്കടുത്ത ലോണി റസിഡൻഷ്യൽ ഏരിയയിൽ തടവിൽ പാർപ്പിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം നടത്തിയ നീക്കത്തിലാണ് മോചനം. സംഘത്തിലെ രവി പൊലീസി​െൻറ വെടിയേറ്റു മരിക്കുകയും സഹായി പങ്കജിന് കാലിന് വെടിയേൽക്കുകയും ചെയ്തു. നിതിൻ എന്നയാളെ അറസ്റ്റ് ചെയ്തതായും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞു. ജനുവരി 25ന് ഷഹദാരയിലെ ജി.ടി.ബി എൻക്ലേവിന് സമീപത്തുനിന്നാണ് രണ്ടു ബൈക്കുകളിലെത്തിയ സംഘം േരഹനെ റാഞ്ചിയത്. തടയാൻ ശ്രമിച്ച സ്കൂൾ ബസ് ഡ്രൈവറെ വെടിവെച്ച് പരിക്കേൽപിച്ചാണ് സംഘം കുട്ടിയുമായി കടന്നത്. അക്രമിസംഘം കുട്ടിയുടെ പിതാവിനോട് മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ലോക്കൽ പൊലീസി​െൻറ അന്വേഷണം ഫലംകണ്ടില്ല. തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story