Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമരജ്വാല സമാപനത്തിന്​...

'സമരജ്വാല' സമാപനത്തിന്​ ലീഗ് ജനപ്രതിനിധികളെത്തിയില്ല; കോൺഗ്രസിന്​ അമർഷം

text_fields
bookmark_border
നിലമ്പൂര്‍: പി.വി. അന്‍വര്‍ എം.എൽ.എയുടെ നിയമലംഘനങ്ങള്‍ക്കെതിരെ യു.ഡി.എഫ് നിലമ്പൂര്‍ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'സമരജ്വാല' സമാപന സമ്മേളനത്തിൽ മുസ്ലിം ലീഗ് നേതാക്കൾ പങ്കെടുക്കാതിരുന്നത് കോൺഗ്രസിൽ അമർഷത്തിനിടയാക്കി. സമാപന സമ്മേളനം ഉദ്ഘാടകനായ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയടക്കം പങ്കെടുത്തില്ല. രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. എം.എൽ.എമാരായ പി.കെ. ബഷീര്‍, കെ.എന്‍.എ ഖാദര്‍ എന്നിവർ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. വിവാദ തടയണ സ്ഥിതി ചെയ്യുന്ന ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് ഉള്‍പ്പെടുന്ന ഏറനാട്ടിലെ എം.എല്‍.എ മണ്ഡലത്തിലുണ്ടായിരുന്നിട്ടും എത്തിയില്ലെന്നാണ് ആക്ഷേപം. പി.വി. അൻവർ എം.എല്‍.എയെ ബഹിഷ്കരിക്കണമെന്ന യു.ഡി.എഫ് തീരുമാനത്തിൽ ലീഗ് നേരത്തെതന്നെ വിയോജിപ്പ് അറിയിച്ചിരുന്നു. സമരജ്വാലയിൽനിന്ന് ലീഗൊഴികെയുള്ള മറ്റ് ഘടകകക്ഷികളും വിട്ടുനിന്നു. എന്നാൽ, ജനപ്രതിനിധികള്‍ എത്താതിരുന്നത് സ്ഥലത്ത് ഇല്ലാത്തതിനാലാണെന്നും ഭാരവാഹികൾ പെങ്കടുത്തെന്നും മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ഇസ്മായിൽ മൂത്തേടം പറഞ്ഞു. രാവിലെ നടന്ന ഉദ്ഘാടനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ പി.വി. അബ്ദുല്‍ വഹാബ് എം.പി, ആര‍്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ തോൽക്കാൻ കാരണം കോൺഗ്രസിലെ ഗ്രൂപ് പോരാണെന്ന് പറഞ്ഞതും കോൺഗ്രസിനെ ചൊടിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story