Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗാന്ധിയൻ ആശയങ്ങളിലൂടെ...

ഗാന്ധിയൻ ആശയങ്ങളിലൂടെ മാ​ത്രം ഹിന്ദുത്വ ഭീകരത തടയാനാകില്ല- ^സുനിൽ പി. ഇളയിടം

text_fields
bookmark_border
ഗാന്ധിയൻ ആശയങ്ങളിലൂടെ മാത്രം ഹിന്ദുത്വ ഭീകരത തടയാനാകില്ല- -സുനിൽ പി. ഇളയിടം പാലക്കാട്: ഗാന്ധിയൻ ആശയങ്ങളിലൂടെ മാത്രം ഹിന്ദുത്വ ഭീകരതയെ ചെറുക്കാൻ സാധിക്കില്ലെന്നും അതിന് വിപുലമായ പദ്ധതി ആവശ്യമാണെന്നും സാംസ്കാരിക വിമർശകനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം. പാലക്കാട് സാഹിത്യോത്സവത്തിൽ 'ഇളയിടത്തി‍​െൻറ വിചാരങ്ങൾ' സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതമാണ് മനുഷ്യനെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ശക്തി. സത്നം സിങ് കൊല്ലപ്പെട്ടിട്ട് കേരളത്തിൽ ഒരു പ്രതിഷേധവും ഉണ്ടായില്ല. ഇന്ത്യയിൽ വർഗീയതയുടെ അടിസ്ഥാനം ജാതിയാണെന്നും അദ്ദേഹം പറഞ്ഞു. ഷിബു ജോസഫ്, ജയൻ ശിവപുരം തുടങ്ങിയവർ പങ്കെടുത്തു. ജാതി-മതങ്ങൾക്കപ്പുറം അധികാരത്തി​െൻറയും പണത്തി​െൻറയും പേരിൽ മനുഷ്യർ വിഭജിക്കപ്പെടുകയാണെന്ന് നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു. രാജേഷ് മേനോൻ മോഡറേറ്ററായി. 'സമകാലിക തമിഴ് സാഹിത്യ വർത്തമാനം' വിഷയത്തിൽ തമിഴ് സാഹിത്യകാരന്മാരായ യുവൻ ചന്ദ്രശേഖർ, സുകുമാരൻ, കെ.പി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. സുന്ദർദാസ് മോഡറേറ്ററായി.
Show Full Article
TAGS:LOCAL NEWS 
Next Story